എഡിറ്റര്‍
എഡിറ്റര്‍
ഇനിയുള്ള ശ്രമം ഒളിമ്പിക്‌സ് മെഡല്‍: സൈന നെഹ്‌വാള്‍
എഡിറ്റര്‍
Thursday 21st June 2012 10:37am

ഹൈദരാബാദ്: വിജയത്തിന്റെ പടികളോരോന്നു താണ്ടി മുന്നേറുമ്പോഴും ഇനിയും താനേറെ പഠിക്കാനുണ്ടെന്നാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാള് പറയുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സിന് തയ്യാറാകുമ്പോഴും തനിയ്ക്ക് അമിതമായ ആത്മവിശ്വാസമില്ലെന്നാണ് സൈന പറയുന്നത്.

മത്സരങ്ങള്‍ വിജയിച്ചത് ഒരു മികവായി കരുതുന്നില്ല. ഒളിമ്പിക്‌സ് മത്സരം ഒരു വെല്ലുവിളി തന്നെയാണ്. നന്നായി കളിച്ചാല്‍ മാത്രം പോര അവിടെ ഭാഗ്യം കൂടി തുണയ്ക്കണമെന്നും സൈന പറയുന്നു.

ബാങ്കോക്കില്‍ നടന്ന തായ്‌ലന്റ് ഓപ്പണും ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് മത്സരവും വിജയിച്ച് വെന്നിക്കൊടി പാറിക്കുന്ന സൈന തന്റെ എതിരാളികള്‍ക്ക് കടുത്ത മത്സരം തന്നെ സമ്മാനിക്കുമെന്നതില്‍ ഒരു സംശയവുമില്ല.

”എനിയ്ക്ക് ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതായുണ്ട്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളും എന്നെ സംബന്ധിച്ച് മികച്ചതായിരുന്നു. എങ്കിലും എനിയ്ക്ക് പിഴവ് പറ്റുന്ന ചില മേഖലകള്‍ ഉണ്ട്. അവിടെ എനിയ്ക്ക് മെച്ചപ്പെടേണ്ടതായുണ്ട്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലും വിജയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആത്മവിശ്വാസമുണ്ട്.

ഫിറ്റ്‌നെസ് കൂടി കളിയില്‍ പ്രധാനമാണ്. ഇതിനായി പ്രത്യേക പരിശീലനം ആവശ്യമാണ്. ഇനിയുള്ള പരിശീലനം ഫിറ്റ്‌നസ് കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും. ഇതിനായുള്ള ട്രെയിനിംഗ് ഷെഡ്യൂള്‍  പരിശീലകന്‍ പി. ഗോപിചന്ദ് ഉണ്ടാക്കിയിട്ടുണ്ട്. ഇനി അഞ്ച് ആഴ്ച കൂടി മാത്രമേ ഞങ്ങള്‍ക്ക് മുന്നിലുള്ളു. ഇനിയുടെ ശ്രമം മുഴുവന്‍ ഒളിമ്പിക്‌സിന് വേണ്ടിയുള്ളതായിരിക്കും”.- സൈന വ്യക്തമാക്കി.

Advertisement