എഡിറ്റര്‍
എഡിറ്റര്‍
കണ്ണാടിയിലെ അപകടത്തിനു കാരണം ഉറങ്ങിപ്പോയതാണെന്ന് സയന്റെ മൊഴി
എഡിറ്റര്‍
Tuesday 2nd May 2017 10:27pm

കൊയമ്പത്തൂര്‍: ഉറങ്ങിപ്പോയതാണ് കണ്ണാടിയിലെ അപകടത്തിനു കാരണമെന്ന് കോടനാട് എസ്‌റ്റേറ്റ് കൊലപാതകകേസിലെ രണ്ടാം കുറ്റാരോപിതന്‍ സയന്റെ മൊഴി. സയന്‍ ചികിത്സയില്‍ കഴിയുന്ന കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

അപകടത്തെ കുറിച്ച് ഒന്നും ഓര്‍മ്മയില്ലെന്നും ബോധം വന്നപ്പോള്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നുമാണ് സയന്‍ പൊലീസിനു നല്‍കിയ മൊഴി. ഒന്നാം കുറ്റാരോപിതന്‍ കനകരാജ് മരിച്ചതറിഞ്ഞ് ഭയം മൂലം പഴനി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇരിങ്ങാലക്കുടയ്ക്ക് പോവുകയായിരുന്നുവെന്ന് സയന്‍ വ്യക്തമാക്കി.

കുടുംബത്തെ ഇരിങ്ങലാക്കുടയിലെത്തിച്ചിട്ട് അവിടെ നിന്ന് മറ്റെങ്ങോട്ടെങ്കിലും രക്ഷപ്പെടനായിരുന്നു ഉദ്ദേശമെന്നും സയന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.


Also Read: ‘ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത’; സ്‌റ്റേജിലേക്ക് കയറാന്‍ ശ്രമിക്കുന്ന ആരാധകനെ താരം തള്ളിയിടുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍ അഫ്‌സല്‍


കോടനാടുള്ള ജയലളിതയുടെ എസ്‌റ്റേറ്റില്‍ നടന്ന മോഷണ ശ്രമത്തിനിടെ കാവല്‍ക്കാരന്‍ രാം ബഹദൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം കുറ്റാരോപിതനാണ് സയന്‍. കേസില്‍ 11 പേര്‍ കുറ്റാരോപിതരാണ്. ഒന്നാം കുറ്റാരോപിതനായ കനകരാജ് സേലത്ത് ബൈക്കപകടത്തില്‍ മരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സയനും കുടുംബവും സഞ്ചരിച്ച കാര്‍ കണ്ണാടിയില്‍ അപകടത്തില്‍ പെടുന്നതും സയന്റെ ഭാര്യയും മകളും കൊല്ലപ്പെടുന്നതും.

Advertisement