എഡിറ്റര്‍
എഡിറ്റര്‍
അഭിരാമില്‍ അടുത്ത എന്നെ കാണുന്നു: ഷാരൂഖ്
എഡിറ്റര്‍
Sunday 3rd November 2013 3:32pm

shahrukh

മുംബൈ: തന്റെ ഇളയ പുത്രന്‍ അഭിരാമിലാണ് ഷാരൂഖിന്റെ മുഴുവന്‍ പ്രതീക്ഷകളും. തന്റെ അഭിനയ പാരമ്പര്യം അഭിരാമിലൂടെ തുടരാനാകുമെന്നാണ് ഷാരൂഖ് പ്രതീക്ഷിക്കുന്നത്.

അഭിരാമില്‍ ഞാന്‍ അടുത്ത ഷാരൂഖിനെ കാണുന്നുണ്ട്. പക്ഷേ, അതിന് ഇനിയും ഒരുപാട് കാലമുണ്ട്. ഷാരൂഖ് പറയുന്നു.

ഇനി കുറച്ച് കാലം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഷാരൂഖ് പറയുന്നു. ഓരോ വര്‍ഷവും നമ്മള്‍ എന്തെങ്കിലും വലുത് നേടുന്നു. ഹിറ്റ് ചിത്രമോ അവാര്‍ഡോ അങ്ങനെ പലതും.

കഴിഞ്ഞ 22 വര്‍ഷവും ഞാന്‍ ഇതിന് പിന്നാലെയായിരുന്നു. ഇനി ചില ചെറിയ സന്തോഷങ്ങളില്‍ ശ്രദ്ധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വലിയ കാര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ചില ചെറിയ നല്ല കാര്യങ്ങള്‍ നമുക്ക് നഷ്ടപ്പെടാറുണ്ട്.

ഈ വര്‍ഷം എന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ വളരുകയാണ്. ഇനി അവര്‍ക്ക് അവരുടേതായ പല കാര്യങ്ങളുമുണ്ടാകും. അതിന് മുമ്പ് എനിക്കും അവര്‍ക്കൊപ്പം കൂടണം. ഷാരൂഖ് പറയുന്നു.

Advertisement