വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ സി.ഐ.എയ്ക്ക്‌ പാക്ക് ചാരസംഘടനായ ഐ.എസ്.ഐയിലെ ഒരു കേണല്‍ സഹായം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. പ്രമുഖ യു.എസ് മാധ്യമപ്രവര്‍ത്തകനായ റിച്ചാര്‍ഡ് മിനിറ്ററിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ്‌ ഇത് സംബന്ധിച്ചു പറയുന്നത്.

Ads By Google

Subscribe Us:

2010 ഓഗസ്റ്റില്‍ ഇസ്‌ലാമാബാദിലെ സി.ഐ.എയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് ലാദന്റെ ഒളിത്താവളത്തെ കുറിച്ച് ഇയാള്‍ വിവരം നല്‍കിയത്. ഉസാമയെ കൊല്ലാന്‍ പദ്ധതിയിട്ട വിവരം പാക്ക് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസിനെ യു.എസ് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടാകമെന്നും പുസ്തകത്തില്‍ പറയുന്നു.

അബാട്ടാബാദില്‍ ഉസാമ ബിന്‍ലാദന്‍ കുടുംബത്തിനൊപ്പം ഒളിവില്‍  കഴിഞ്ഞ സ്ഥലം പാക്കിസ്ഥാന്‍ സൈനിക അക്കാദമി വളപ്പിന്റെ ഭാഗമായിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2011 മേയിലാണ് യു.എസ് സൈനികരുടെ ആക്രമണത്തില്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.