എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കമല്‍ഹാസന്‍
എഡിറ്റര്‍
Saturday 16th June 2012 2:57pm

തന്റെ സ്വപ്‌നചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് കമല്‍ഹാസന്‍. വിശ്വരൂപം എന്ന തന്റെ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ചെറിയ ടെന്‍ഷനും കമല്‍ഹാസന് ഇല്ലാതില്ല. എന്നിരുന്നാലും ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് അദ്ദേഹം.

ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവുമെല്ലാം കമല്‍ഹാസന്‍ തന്നെയാണ് ചെയ്യുന്നത്. ഇത് ഒരു സ്വപ്‌നചിത്രമാണോ എന്ന ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി ഇങ്ങനെയായിരുന്നു.

” ഞാന്‍ ഓരോ സിനിമ എടുക്കുമ്പോഴും ഞാന്‍ കരുതും അത് എന്റെ അവസാന ചിത്രമാണെന്ന്. അങ്ങനെ കരുതുന്നതില്‍ ഒരു സുഖമുണ്ട്. ഇനി മറ്റൊരു ചിത്രം ഞാന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ എനിയ്ക്ക് ആവില്ല.

ഒരു പക്ഷേ അത് സംഭവിച്ചുകൂടായ്കയുമില്ല. എന്നിരുന്നാലും എന്റെ മുഴുവന്‍ അര്‍പ്പണവും ഈ ചിത്രത്തിലുണ്ട്. ഒരു സിനിമയെടുത്ത് എന്റെ ഇത്രയും നാളത്തെ പേര് ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിച്ചാണ് ഓരോ വര്‍ക്കും ചെയ്യുന്നത്.

സിനിമയില്‍ ഇപ്പോള്‍ മികച്ച നിര്‍മ്മാതാക്കളില്ലാത്തതും മറ്റൊരു പ്രശ്‌നമാണ്. ഒരുപാട് പണം ഉള്ളതുകൊണ്ട് മാത്രം ഒരു നല്ല നിര്‍മ്മാതാവാവില്ല. നിര്‍മ്മാണം എന്നു പറയുന്നത് ഒരു ടെക്‌നിക്ക് ആണ്. അതിന് കഴിവ് വേണം. നിങ്ങളുടെ കൈയ്യില്‍ പണം ഉള്ളതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ഒരു നല്ല നിര്‍മ്മാതാവാകാന്‍ കഴിയില്ല”.- കമല്‍ഹാസന്‍ വ്യക്തമാക്കി.

Advertisement