എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് കളി എളുപ്പമാണ്, എന്നാല്‍ ചെസ്സ് അങ്ങനെയല്ല: സച്ചിന്‍
എഡിറ്റര്‍
Friday 3rd August 2012 10:00am

മുംബൈ: ക്രിക്കറ്റില്‍ സച്ചിനെ തോല്‍പ്പിക്കാന്‍ കഴിവുള്ള ഒരു താരം ഇന്ന് ലോകത്തില്ല, ഇനി സച്ചിനെപ്പോലൊരു താരം ഉണ്ടാവുമോ എന്നുപോലും സംശയമാണ്. എന്നാല്‍ ക്രിക്കറ്റില്‍ ഇത്രയും കഴിവുള്ള സച്ചിന്‍ ചെസ്സ് കളിയില്‍ ഒരു തികഞ്ഞ പരാജയമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

Ads By Google

”ഞാന്‍ ഒരുപാട് സമയം ചെസ്സ് കളിക്കായി മാറ്റി വയ്ക്കാറുണ്ട്. ഒരുപക്ഷേ എന്റെ വീട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ചെസ്സിനായാവും ചിലവഴിക്കുക. എന്റെ സഹോദരനൊപ്പമാണ് ഞാന്‍ ചെസ്സ് കളിക്കാറ്. എന്നാല്‍ ഒരിക്കല്‍ പോലും വിജയിക്കാനായില്ലെന്നതാണ് സത്യം. ചെസ്സില്‍ ഞാന്‍ തികഞ്ഞ പരാജയമാണ്. എന്നാല്‍ എത്രതവണ പരാജയപ്പെട്ടാലും ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുനോക്കും”- സച്ചിന്‍ പറഞ്ഞു.

ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

”എന്റെ കുടുംബത്തില്‍ ചെസ്സ് കളിക്ക് തുടക്കം കുറിച്ചത് അമ്മാവനാണ്. അദ്ദേഹം മികച്ച ഒരു ചെസ്സ് താരമാണ്. ചെസ്സ് ഫെഡറേഷനില്‍ അംഗമായ അദ്ദേഹം ചെസ്സിനെ കുറിച്ച് ഒരുപുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. എനിയ്ക്ക് കളിക്കാന്‍ അറിയില്ലെങ്കിലും എന്റെ മകന് അതില്‍ കഴിവുണ്ട്”- സച്ചിന്‍ പറഞ്ഞു.

വീട്ടില്‍ ഏത് അതിഥികള്‍ വന്നാലും അവരുമായി ഒരുറൗണ്ട് ചെസ്സ് കളിക്കാന്‍ അവന്‍ തയ്യാറാകാറുണ്ട്. ചെസ്സിനൊപ്പം തന്നെ ഫുട്‌ബോളിനോടും ക്രിക്കറ്റിനോടും അവന് താത്പര്യമാണ്. മറ്റ് കളിയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാര്‍ന്ന കളിയാണ് ചെസ്സ്. ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട കളിയായതിനാല്‍ തന്നെ താന്‍ അതില്‍ കുറച്ച് പിറകിലാണെന്നും സച്ചിന്‍ പറഞ്ഞു.

Advertisement