എഡിറ്റര്‍
എഡിറ്റര്‍
ഐപാഡിന്റെ വൈ-ഫൈയും പ്രശ്‌നം
എഡിറ്റര്‍
Saturday 24th March 2012 4:55pm

ലണ്ടന്‍: ആപ്പിളിന്റെ പുതിയ ഐപാഡ് വിപണിയില്‍ ചരിത്രം രചിക്കുന്നതിനിടെ ഐപാഡ് പ്രേമികളുടെ പരാതികള്‍ക്കു കുറവില്ല. പുതിയ ഐപാഡിലെ വൈ-ഫൈ സംവിധാനത്തിലെ തകരാറാണ് ഏറ്റവുമൊടുവില്‍ ഉപയോക്താക്കളുടെ പരാതിയ്ക്കു ഇടയാക്കിയിരിക്കുന്നത്.

വൈ-ഫൈ തകരാര്‍ സംബന്ധിച്ച 144 പരാതികള്‍ ഇതിനോടകം ആപ്പിളിനു ലഭിച്ചിട്ടുണ്‌ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പരാതിപ്പെട്ടിയിലാണ് പുതിയ ഐപാഡിനേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍. ലാപ്‌ടോപില്‍ വൈ-ഫൈ സിഗ്നലുകള്‍ സ്വീകരിക്കുന്നതു ശക്തമാണെന്നും എന്നാല്‍ പുതിയ ഐപാഡില്‍ വൈ-ഫൈ സിഗ്നലുകള്‍ വളരെ ദുര്‍ബലമാണെന്നുമാണ് പരാതി. ഇതുമൂലം പലപ്പോഴും വൈ-ഫൈ ബന്ധം മുറിഞ്ഞുപോകുന്നതായും ഉപയോക്താക്കള്‍ പറയുന്നു.

പുതിയ ഐപാഡ് അതിന്റെ മുന്‍ഗാമിയെക്കാള്‍ കൂടുതല്‍ ചൂടുപിടിക്കുന്നതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ മൂന്നാംതലമുറ ഐപാഡ് വില്‍പ്പനയ്‌ക്കെത്തിയത് മാര്‍ച്ച് 16 നാണ്.

പുതിയ ഐപാഡ് വെറും നാലുദിവസം കൊണ്ട് 30 ലക്ഷം എണ്ണമാണ് വിറ്റുപോയത്. 25 രാജ്യങ്ങളില്‍ കൂടി ഐപാഡ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ പരാതികളുമായി ഉപയോക്താക്കള്‍ രംഗത്തെത്തുന്നത്.

ആപ്പിള്‍ ഐ പാഡിന്റെ മൂന്നാം തലമുറ ഉപഭോക്താവിന്റെ കൈകളിലെത്താന്‍ തുടങ്ങി ഒരാഴ്ച ആകുന്നതേയുള്ളൂ, അപ്പോഴേക്കും ഐപാഡ് ചൂടാവുന്നെന്ന പരാതിയും ഉയര്‍ന്നിരുന്നു. മുന്‍ വേര്‍ഷനുകളെക്കാള്‍ വേഗത്തില്‍ പുതിയ ഐ പാഡ് ചൂടാകുന്നുവെന്നാണ് പരാതി.

ഓണ്‍ ചെയ്ത് ഉപയോഗത്തിലിരിക്കെ 30 മിനുട്ട് കഴിഞ്ഞാല്‍ ഐ പാഡ് ചൂടു പിടിച്ച് തുടങ്ങും. പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ചൂടിന് ശക്തി കൂടുംഐ പാഡ് 3 സ്വന്തമാക്കിയ ആള്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു. 115 പേര്‍ ഇതിനോടകം ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഐ പാഡിന്റെ ചൂട് സംബന്ധിച്ച് പരാതിപ്പെട്ട് കഴിഞ്ഞു.

Malayalam News

Kerala News in English

Advertisement