ബാംഗ്ലൂര്‍: ഐ.പി.എല്‍ 2012 സീസണിനുള്ള താരലേലം ബാംഗ്ലൂരില്‍ കഴിഞ്ഞു . 11 രാജ്യങ്ങളില്‍ നിന്നുള്ള 144 കളിക്കാരുടെ ലേലമാണ് ഇന്ന് നടന്നത്.

വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡ്‌സ് സ്വന്തമാക്കി. നാലരക്കോടി രൂപയ്ക്കാണ് മക്കല്ലത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.

രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംങ്‌സ് സ്വന്തമാക്കി. ടൈബ്രേക്കറിലൂടെയാണ് രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. പത്ത് കോടി രൂപയാണ് ചെന്നൈ മുടക്കിയത്. ഈ സീസണില്‍ മുടക്കാവുന്ന പരാമാവധി തുകയും ചെന്നൈ ജഡേജയ്ക്കായി മുടക്കി എന്നതും ശ്രദ്ധേയമാണ്.

ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ലേലത്തില്‍ പിടിച്ചു. ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് മുരളീധരനെ ബാംഗ്ലൂര്‍ ലേലത്തില്‍ പിടിച്ചത്. മഹേള ജയവര്‍ദ്ധനയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.ഏഴുകോടി രൂപയ്ക്കാണ് ജയവര്‍ദ്ധനെ ഡെയര്‍ ഡെവിള്‍സ് ലേലത്തിലെടുത്തത്.

ഗര്‍ഷന്‍ഗിബ്‌സിനെ മുംബൈ കിംഗ്‌സും പാര്‍ത്ഥിവ് പട്ടേലിനെ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സും ലേലത്തില്‍ പിടിച്ചു. 25 ലക്ഷം രൂപയ്ക്കാണ് ഗിബ്‌സിനെ മുംബൈ ലേലത്തിലെടുത്തത്. പാര്‍ത്ഥിവ് പട്ടേലിനെ 3 കോടി 25 ലക്ഷംരൂപയ്ക്കുമാണ് ഡെക്കാന്‍ സ്വന്തമാക്കിയത്.

പരിക്കിന്റെ പിടിയിലായ മലയാളി താരം എസ്.ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ പിടിച്ചു. 2 കോടി രൂപയ്ക്കാണ് ശ്രീശാന്തിനെ ലേലത്തില്‍ പിടിച്ചത്.

ഒമ്പത് ടീമുകളിലായി 29 വിദേശ താരങ്ങള്‍ക്ക് മാത്രമാണ് ലേലത്തിന് അവസരമുണ്ടായിരുന്നത്. ഇത്തവണ ഓരോ ടീമിലും 33 കളിക്കാര്‍ വീതമാണ് ഉണ്ടാകുക. വിദേശകളിക്കാരുടെ എണ്ണം 11 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയുടെ 28 താരങ്ങള്‍ ഇന്ന് വഴിപിരിഞ്ഞു.

ടസ്‌ക്കേഴ്‌സ് താരങ്ങള്‍ വഴിപിരിഞ്ഞതാണ് കളിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഐ.പി.എല്‍ ഭരണ സമിതി തീരുമാനിച്ചത്.

Malayalam News

Kerala News In English