ന്യൂദല്‍ഹി: കണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ ദുരന്തത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഐ.ഒ.സിയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കുമെന്ന് ഐ.ഒ.സി ചെയര്‍മാന്‍ ആര്‍.എസ്.ഭൂട്ടോള പറഞ്ഞു.

Ads By Google

ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുകയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരില്‍ സംഭവിച്ചത് സാധാരണ റോഡപകടം മാത്രമാണ്. പക്ഷെ അതിന്റെ വ്യാപ്തി വളരെയധികമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ആളുകള്‍ക്ക് ജീവഹാനി സംഭച്ചതിന് പുറമേ നിരവധി പേര്‍ക്ക് വീടുകളും നഷ്ടമായിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കേണ്ട കാര്യത്തിലും തീരുമാനമെടുക്കുമെന്നും ഭൂട്ടോള പറഞ്ഞു.