ബാഴ്‌സ വിടുന്നത് ഒരിക്കലും ആലോചിച്ചിട്ടില്ല: മെസ്സി
DSport
ബാഴ്‌സ വിടുന്നത് ഒരിക്കലും ആലോചിച്ചിട്ടില്ല: മെസ്സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 12:41 pm

[]ബാഴ്‌സലോണ: ബാഴ്‌സ വിട്ട് മറ്റൊരു ക്ലബ്ബിലേക്കും പോവില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. മെസ്സി ബാഴ്‌സ വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു.

ഖത്തറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മെസ്സി ബാഴ്‌സ വിട്ടുപോകില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബ്ബില്‍ കളിക്കുന്നത് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു.[]

നാല് തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ലയണല്‍ മെസ്സി 2000 ലാണ്  യൂത്ത് അക്കാദമിയില്‍ ചേരുന്നത്. മെസ്സിയുടെ ചിറകില്‍ നിന്നാണ് ടീം മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള മത്സരത്തില്‍ ബാഴ്‌സ ഗംഭീരമായി പരാജയപ്പെട്ടിരുന്നു. ബാഴ്‌സയെ പരാജയപ്പെടുത്തി മ്യൂണിക് ഫൈനലിലും എത്തിയിരുന്നു.

ഇതിനെ കുറിച്ച് മെസ്സി പറയുന്നത് ഇങ്ങനെ, “ഈ വര്‍ഷം മ്യൂണിക്കിന്റേതാണ്. ഇനി അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനാണ് ശ്രമിക്കേണ്ടത്.”