എഡിറ്റര്‍
എഡിറ്റര്‍
ഫാഷിസത്തെയും എല്‍.ഡി.എഫിനേയും ഒരുപോലെ കാണുന്നത് അപകടകരം : ഐ.എന്‍.എല്‍
എഡിറ്റര്‍
Thursday 9th February 2017 2:47pm

INL

 

കോഴിക്കോട്: ഫാഷിസത്തെയും എല്‍.ഡി.എഫിനേയും ഒരുപോലെ കാണുന്നത് അപകടകരമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി.


Dont Miss ഇ.അഹമ്മദിന്റെ മരണം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ നല്‍കിയ നിവേദനത്തോട് മൗനം പാലിച്ച് മോദി 


വര്‍ഗീയ അജണ്ടകളുമായി അതിവേഗം മുന്നേറുന്ന മോദി സര്‍ക്കാരിനേയും അതിനെതിരെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനേയും ഒരേകണ്ണുകൊണ്ട് കാണുന്ന യു.ഡി.എഫ് നിലപാട് മതേതര ചേരിയെ ദുല്‍ബലപ്പെടുത്തുന്നതിലും വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയിലുമാണ് കലാശിക്കുകയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി.

സി.പി.ഐ.എമ്മിനേയും ബി.ജെ.പിയേയും ഒരേനാണയത്തിന്റെ ഇരുപുറങ്ങളായി കണ്ട് രാഷ്ട്രീയപരമായി നേരിടണമെന്ന് ആഹ്വാനം ചെയ്യുന്ന എം.എം. ഹസ്സന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച രാഷ്ട്രീയരേഖ യു.ഡി.എഫിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്.

പാര്‍ലമെന്റ് ഹാളില്‍ മരിച്ചുവീണ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റിനോട് മോദി സര്‍ക്കാര്‍ കാണിച്ച അനാദരവും ക്രൂരതയും ഫാഷിസത്തിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനം ബി.ജെ.പിയോട് ഇതുവരെ വെച്ചുപുലര്‍ത്തിയ മൃദുസമീപനം തിരുത്താനും മുസ്‌ലീം ലീഗ് നേതൃത്വത്തെ പ്രേരിപ്പിക്കേണ്ടതായിരുന്നു.

അതുണ്ടായില്ലെന്ന് മാത്രമല്ല ലോ അക്കാദമി വിഷയത്തില്‍ നിരാഹാരമിരിക്കുന്ന ബി.ജെ.പി നേതാക്കളെ സമരപ്പന്തലില്‍ ചെന്ന് ആശീര്‍വദിക്കുന്ന ലജ്ജാവഹമായ കാഴ്ചയാണ് കാണേണ്ടി വന്നത്. കപടവും ആത്മവഞ്ചനാപരവുമായ ഇത്തരം സമീപനങ്ങള്‍ തിരുത്താന്‍ തയ്യാറാകണമെന്നും ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു.

Advertisement