തിരുവനന്തപുരം:ഫുട്‌ബോള്‍താരം ഐ.എം വിജയനെ പോലീസില്‍ തിരിച്ചെടുക്കാന്‍ പി.എസ്.സി യുടെനിര്‍ദേശം.

ഇടതു സര്‍ക്കാറിന്റെ കാലത്ത് പോലീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കാണിച്ച് വിജയന്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.തിരിച്ചെടുക്കുന്നതു സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമാകുകയും ചെയ്തു. വിജയനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം കമ്മീഷനും അംഗീകരിക്കുകയായിരുന്നു.

എ.എസ്.ഐ ആയിരിക്കവെയാണ് ജോലിയ്ക്ക് ഹാജരായില്ലെന്ന് കാണിച്ച് അദ്ദേഹത്തെ സേനയില്‍നിന്നും ഒഴിവാക്കിയത്.