എഡിറ്റര്‍
എഡിറ്റര്‍
മക്കള്‍ വളരുന്നത് കാണുമ്പോള്‍ സന്തോഷം: ബ്രാഡ് പിറ്റ്
എഡിറ്റര്‍
Thursday 13th March 2014 1:59pm

brad-pitt

മക്കള്‍ വളരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു- ഹോളിവുഡ് സ്റ്റാര്‍ ബ്രാഡ് പിറ്റിന്റെതാണ് ഈ വാക്കുകള്‍.

മക്കള്‍ വളരുമ്പോള്‍ അവര്‍ക്ക് ജീവിതത്തിലെ പുതിയ കാര്യങ്ങള്‍ പഠിക്കാനായി പറഞ്ഞു കൊടുക്കാന്‍ തിടുക്കമാണെന്നും നടന്‍ പറയുന്നു. തന്റെ ആറു മക്കളും ഒരുപോലയാണ് ബ്രാഡ് പിറ്റിന്.

മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ക്‌നോക്‌സ്, വിവിയെന്‍ എന്നിവരാണ് ബ്രാഡ് പിറ്റിന്റെ മക്കള്‍. ഇതില്‍ ക്‌നോക്‌സും വിവിയെനും ഇരട്ടകളാണ്.

ഒരു അച്ഛനെന്ന നിലയില്‍ മക്കള്‍ വളരുന്നതും അവര്‍ പുതിയ കാര്യങ്ങള്‍ തനിയെ പഠിക്കുന്നതും കാണുമ്പോള്‍ വളരെ ചാരിതാര്‍ത്ഥ്യം തോന്നാറുണ്ട്. നമ്മളവരെ നിരന്തരം പഠിപ്പിക്കണം. തുടര്‍ന്ന് പഠിക്കാനുള്ള പ്രചോദനവും ആവേശവുമൊക്കെ നമ്മളവര്‍ക്ക് പകര്‍ന്നു നല്‍കണം.

പിന്നീടൊരിക്കല്‍ അവര്‍ എന്തു പഠിച്ചുവെന്നും എന്തു മനസിലാക്കിയെന്നും കാണിയ്ക്കും. അത് വളരെ മനോഹരമായ ഒരവസ്ഥയാണ്- ബ്രാഡ് പിറ്റ് പറയുന്നു.

ഹോളിവുഡിലെ താര രാജ്ഞിയായ ആഞ്ജലീന ജോളിയാണ് ബ്രാഡ് പിറ്റിന്റെ ഭാര്യ. അസുഖങ്ങളിലും പ്രതിസന്ധികളിലും തളരാത്ത ആഞ്ജലീന- പിറ്റ് ബന്ധം ഹോളിവുഡിന്റെ അതിര്‍ത്തികളും പിന്നിട്ട് ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ടിരുന്നു.

Advertisement