എഡിറ്റര്‍
എഡിറ്റര്‍
നീതിഷ് കുമാറിന്റെ മനസിലിരിപ്പ് മൂന്ന് നാല് മാസം മുന്‍പേ അറിയാമായിരുന്നു: അധികാരത്തിന് വേണ്ടി ചിലര്‍ എന്തും ചെയ്യും: രാഹുല്‍ഗാന്ധി
എഡിറ്റര്‍
Thursday 27th July 2017 11:38am

ന്യൂദല്‍ഹി: മൂന്ന് നാല് മാസത്തിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേരുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

നിതീഷ് കുമാറിന്‍രെ പദ്ധതി എന്തായിരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ എനിക്ക് അറിയാമായിരുന്നു. ആളുകളുടെ മനസില്‍ എന്തെല്ലാമുണ്ടെന്ന കാര്യം രാഷ്ട്രീയത്തില്‍ നമുക്ക് പെട്ടെന്ന് പിടിച്ചെടുക്കാന്‍ സാധിക്കും. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു കുഴപ്പമായിരിക്കാം.

സ്വന്തം താത്പര്യത്തിന് വേണ്ടി എന്തുകാര്യവും ചെയ്യാന്‍ ആളുകള്‍ തയ്യാറാകും. നീതിയും വിശ്വാസവും ഒന്നും ആര്‍ക്കും വിഷയമല്ല. അധികാരം വേണം അതിന് വേണ്ടി ആളുകള്‍ എന്തും ചെയ്യും. – രാഹുല്‍ പറയുന്നു.

ബി.ജെ.പി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മഹാസഖ്യത്തില്‍നിന്ന് പിന്‍മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളിലാണ് പുതിയ സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയത്.


Dont Miss ദിലീപുമായി ഒരു ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുമില്ല; ആക്രമിക്കപ്പെട്ട നടിയുമായി ഒരു പ്രശ്‌നങ്ങളുമില്ലെന്നും റിമി ടോമി


ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നാളെയാണ് വിശ്വാസവേട്ടെടുപ്പ്. ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. 242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. 53 അംഗങ്ങളാണ് ബി.ജെ.പിക്ക്.

ആര്‍.ജെ.ഡി.ക്ക് 80-ഉം കോണ്‍ഗ്രസിന് 27-ഉം അംഗങ്ങളുണ്ട്. ജെഡി(യു) -ബിജെപി സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സുശീല്‍ കുമാര്‍ മോദി അറിയിച്ചു.

മഹാസഖ്യത്തില്‍ നിന്ന് പിന്മാറി ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് ബിജെപി പിന്തുണ അറിയിക്കുകയായിരുന്നു. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘം നിതീഷ് കുമാറിന്റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയായിരുന്നു നിതീഷിന്റെ രാജി. ആര്‍.ജെ.ഡി.

Advertisement