എഡിറ്റര്‍
എഡിറ്റര്‍
ഐറ്റം നമ്പര്‍ ചെയ്യാന്‍ റെഡിയെന്ന് പ്രിയങ്ക
എഡിറ്റര്‍
Friday 15th June 2012 4:21pm

ഇന്‍ഡോര്‍: തേരി മേരി കഹാനി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിലാണ് ബോളിവുഡ് സുന്ദരി പ്രിയങ്കചോപ്ര. എന്നാല്‍ ഇതിനിടയ്ക്കും തന്റെ ആഗ്രഹങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ താരം മടിക്കുന്നില്ല.

ബോളിവുഡില്‍ എക്കാലത്തേയും ട്രെന്‍ഡാണ് ഐറ്റം ഡാന്‍സ്. ഐറ്റം ഡാന്‍സില്‍ ഒരു പരീക്ഷണം നടത്താത്ത ചുരുക്കം ചില നായികമാരേ ബോളിവുഡില്‍ കാണൂ. അവരുടെ പട്ടികയില്‍ ഇനി തുടരാന്‍ പ്രിയങ്കയ്ക്ക് താത്പര്യമില്ല.

ഐറ്റം ഡാന്‍സ് ചെയ്യാന്‍ താന്‍ എന്നേ റെഡിയാണെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ തന്റെ മനസ്സിന് പിടിക്കുന്ന ഒരു പാട്ട് ലഭിക്കാത്തതുകാരണമാണ് ഐറ്റം നമ്പറില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമായതെന്നും താരം വെളിപ്പെടുത്തുന്നു.

‘ ഞാന്‍ ഇതുവരെ ഒരു ഐറ്റം നമ്പര്‍ ചെയ്തിട്ടില്ല. ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. അതിനൊത്ത അവസരം വരാത്തതുകൊണ്ടാണ്. നല്ലൊരു അവസരം വരുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. -പ്രിയങ്ക വ്യക്തമാക്കി.

ജൂണ്‍ 22ന് റിലീസ് ആകുന്ന തേരിമേരി കഹാനിയില്‍ പ്രിയങ്കയ്ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് പ്രിയങ്കയുടെ നായകന്‍.

Advertisement