എഡിറ്റര്‍
എഡിറ്റര്‍
മിലാനൊപ്പം കളിക്കുന്നത് സ്വപ്‌ന സാക്ഷാത്കാരം: ബെലോട്ടെല്ലി
എഡിറ്റര്‍
Saturday 2nd February 2013 3:10pm

മിലാന്‍: എസി മിലാനൊപ്പം കളക്കുക എന്നത് തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നെന്ന് മരിയോ ബെലോട്ടെല്ലി. തന്നെ ടീമിലെടുത്തതോടെ ആ സ്വപ്‌നം സാക്ഷാത്കാരമയെന്നും ബെലോട്ടെല്ലി പറയുന്നു.

Ads By Google

ഈ ആഴ്ച്ചയാണ് ബെലോട്ടെല്ലി ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേര്‍ന്നത്. 21 മില്യണ്‍ യൂറോയ്ക്കാണ് ബെലോട്ടെല്ലിയെ മിലാന്‍ സ്വന്തമാക്കിയത്.

സ്വപ്‌നസാക്ഷാത്കാരമായി, ഇനി ടീമിന്റെ നെടുംതൂണാവുകായാണ് ഇനിയെന്റെ ലക്ഷ്യം. മിലാനില്‍ ചേര്‍ന്നത് ബാധ്യതയായി കാണുന്നില്ല. ഞാന്‍ ഏറെ അഭിമാനിക്കുന്ന മൂഹൂര്‍ത്തമാണിത്.  ബെലോട്ടെല്ലി പറയുന്നു.

മുതിര്‍ന്ന ഒരാളായെന്നാണ് തോന്നുന്നത്. പറ്റാവുന്നിടത്തോളം ഒന്നാം നമ്പര്‍ താരമായി നില്‍ക്കണം. കരിയറില്‍ ജയവും പരാജയവുമുണ്ടായിട്ടുണ്ട്. അതില്‍ നിന്നൊക്കെ അനുഭവമുള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും 22 കാരനായ താരം പറഞ്ഞു.

തനിക്ക് പിന്തുണ തന്ന എല്ലാവരും തുടര്‍ന്നും പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞ താരം ക്ലബ്ബിലെ പ്രധാനതാരമാകുമെന്ന് വാഗ്ദാനവും നല്‍കി. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ബെലോട്ടെല്ലി മിലാനിലേക്ക് ചേക്കേറിയത്.

Advertisement