എഡിറ്റര്‍
എഡിറ്റര്‍
കൈരേഖയില്‍ ദീര്‍ഘായുസുണ്ട്; സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Sunday 5th January 2014 12:58pm

aravind-kejrival

ന്യൂദല്‍ഹി: തന്റെ സുരക്ഷയെക്കുറിച്ച് പോലീസിന് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കൈരേഖ കാണിച്ച് തനിക്ക് ദീര്‍ഘായുസാണെന്നും അപകടമെന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടിട്ടും റെഡ് ബീക്കണ്‍ നിലനില്‍ക്കുന്നു. വി.ഐ.പി സംസ്‌കാരം രാജ്യത്തു നിന്ന് തുടച്ചു നീക്കണം. അതിനുള്ള അവസരങ്ങള്‍ ഞങ്ങള്‍ പ്രയോജനപ്പെടുത്തും സഹപ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല- കെജ്‌രിവാള്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് എന്ത് ഉപദേശമാണ് ഇത് സംബന്ധിച്ച് നല്‍കാനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് വ്യക്തിപരമാണെന്നും ഉപദേശം നല്‍കാന്‍ ഞാനാരുമല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതു വരെ കൊണാട്ട് പ്ലെയ്‌സിലെ പാര്‍ട്ടി ഓഫിസില്‍ വച്ചായിരിക്കും ജനങ്ങളുടെ പരാതി കേള്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളോട് സുക്ഷ്മമായി നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം തെറ്റുകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും പറഞ്ഞു.

Advertisement