ദല്‍ഹി: കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് ബിപാഷയുടെ ജീവിതം. പ്രതിസന്ധികളോട് പോരാടിയാണ് ഒരു സാധാരണ മോഡലില്‍ നിന്നും ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി ബിപാഷ ഉയര്‍ന്നത്.

Subscribe Us:

വീഴ്ച്ചകളില്‍ നിന്നുമാണ് താന്‍ ജീവിക്കാന്‍ പഠിച്ചതെന്നാണ് ബിപാഷ പറയുന്നത്. ‘ ഇന്ന് ഞാന്‍ അറിയപ്പെടുന്ന നടിയാണ്. ഒരുപാട് അനുഭവങ്ങളുണ്ട്, സാഹചര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ബന്ധങ്ങളില്‍ മാത്രമല്ല, കരിയറിലും എനിക്ക് വീഴ്ച്ചകളുണ്ടായിട്ടുണ്ട്, അതില്‍ നിന്നും ശക്തമായി തിരിച്ചുവന്നു. ദീര്‍ഘനാള്‍ മാതാപിതാക്കളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. ലോണ്‍ തിരിച്ചടക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയുണ്ടായിരുന്നു. ഇതില്‍ നിന്നൊക്കെ ഞാന്‍ കരകയറി’. ബിപാഷ പറയുന്നു.

Ads By Google

2001 ല്‍ പുറത്തിറങ്ങിയ അജനബീ എന്ന ചിത്രത്തിലൂടെയാണ് ബിപാഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഡിനോ മൊറിയയുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് ജോണ്‍ എബ്രഹാമുമായി ബിപ്‌സ് അടുക്കുന്നത്. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന ആ ബന്ധവും ഒടുവില്‍ തകരുകയായിരുന്നു.

റാസ്, നോ എന്‍ട്രി, ധൂം, കോര്‍പ്പറേറ്റ്, ബച്ച്‌നാ ഏ ഹസീനോ, എന്നിവയാണ് ബിപാഷയുടെ വമ്പന്‍ ഹിറ്റുകളില്‍ ചിലത്.

തന്റെ ജീവിതം താന്‍ തന്നെ രൂപപ്പെടുത്തിയെടുത്താതാണെന്ന് പറയുകയാണ് ബോളിവുഡിലെ ഈ സൂപ്പര്‍താരം.