എഡിറ്റര്‍
എഡിറ്റര്‍
പി.ടി തോമസിനെതിരെ ഐ ഗ്രൂപ്പ്
എഡിറ്റര്‍
Monday 18th November 2013 3:35pm

p-t-thomas

തൊടുപുഴ: പി.ടി തോമസ് എം.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.

ഇ.എം ആഗസ്തി, ജോയ് തോമസ് എന്നിവരാണ് ഇടുക്കി ബിഷപുമായി കോണ്‍ഗ്രസിന് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം.

റിപ്പോര്‍ട്ടിനെതിരെ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നായിരുന്നു പി.ടി തോമസ് പറഞ്ഞത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വിലയിരുത്തുന്ന ഒരാള്‍ക്ക് അതിനെ എതിര്‍ക്കാനാവില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇടുക്കി ബിഷപ്പിന്റെ നിലപാടിനെതിരെ കര്‍ദ്ദിനാളിന് പരാതി നല്‍കുമെന്നും പി.ടി തോമസ് പറഞ്ഞിരുന്നു.

അതിനിടെ ഇടുക്കി ബിഷപ്പിന് പിന്തുണയുമായി ലത്തീന്‍ സമുദായം രംഗത്തെത്തി. ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനാണ് പ്രസ്താവനയിറക്കിയത്.

ബിഷപ്പിനെക്കുറിച്ച് പി.ടി പറഞ്ഞത് പൊറുക്കാനാവാത്ത തെറ്റാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പി.ടി തോമസ്  പരാജയപ്പെട്ടു.

Advertisement