എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലെത്തിയ കഹാനി വിദ്യ വെളിപ്പെടുത്തി
എഡിറ്റര്‍
Wednesday 4th April 2012 10:09am

ബോളിവുഡിലെ താരറാണിയായി വിലസുകയാണ് വിദ്യാബാലനിപ്പോള്‍. എന്നാല്‍ ഇപ്പോഴുള്ള സുഖമൊന്നും സിനിമാ പ്രവേശത്തിന്റെ തുടക്കകാലത്ത് ഇല്ലായിരുന്നെന്നാണ് നടി പറയുന്നത്. ആദ്യചിത്രമായ പരിനീതയില്‍ അഭിനയിക്കാന്‍ വേണ്ടി 60 തവണ സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

നിരവധി പരസ്യചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട വിദ്യ 2005ല്‍ വിധു വിനോദിന്റെ ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ രംഗത്തെത്തിയത്.

‘ ഞാന്‍ പരസ്യചിത്രങ്ങള്‍ ചെയ്യുകയായിരുന്നു. അതിനിടെ ചില തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിരുന്നു. പിന്നീട് പ്രതിസന്ധികളിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഞാന്‍ ചെയ്ത ആദ്യ തെന്നിന്ത്യന്‍ ചിത്രം പാതിവഴിയില്‍ നിന്നു. അതോടെ മറ്റുസംവിധായകന്‍മാരും എന്നെ ഉപേക്ഷിച്ചു. ഞാന്‍ സംഗീത വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചു. പക്ഷെ സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ എന്നോട് പറഞ്ഞു അദ്ദേഹം എന്നെയുള്‍പ്പെടുത്തി ഒരു ചിത്രം ചെയ്യുമെന്ന്’ വിദ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയുമായി ചോപ്രയുടെ അടുത്ത് പോയി. വലിയ താരങ്ങളെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു ചോപ്രയ്ക്ക് താല്‍പര്യം. എനിക്ക് ഈ റോള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചാല്‍ എന്നെ വച്ച് ചിത്രം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. 60 ലധികം ടെസ്റ്റുകള്‍ കഴിഞ്ഞു. ഇന്ത്യന്‍ ലുക്ക്, വെസ്റ്റേണ്‍ ലുക്ക്, ചുരുണ്ട മുടി, നീണ്ടു മുടി, പാട്ട്, വൈകാരിക രംഗങ്ങള്‍ എന്നിങ്ങനെ.

‘ ആദ്യമൊക്കെ നല്ല താല്‍പര്യത്തോടെ ചെയ്‌തെങ്കിലും പിന്നീട് എനിക്ക് മടുപ്പ് തോന്നി. ഇവര്‍ എന്നെ എടുക്കുമോയെന്ന് അറിയുകയുമില്ല. അവസാനം ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ വിദ്യ വ്യക്തമാക്കി.

Advertisement