എഡിറ്റര്‍
എഡിറ്റര്‍
പെണ്‍വേഷത്തിലഭിനയിച്ച് ചമ്മിയെന്ന് ഷൈന്‍
എഡിറ്റര്‍
Tuesday 18th March 2014 4:56pm

shine-tom-chacko

പുതിയ ചിത്രത്തിനു വേണ്ടി ഒരു പാതി പെണ്‍വേഷം കെട്ടിയതിന്റെ ക്ഷീണത്തിലാണ് ന്യൂജനറേഷന്‍ ‘സീരിയസ്’ താരം ഷൈന്‍ ടോം ചാക്കോ. ഇതിഹാസ് എന്ന ചിത്രത്തിലാണ് സാന്ദര്‍ഭികമായി ഷൈന് പെണ്‍വേഷം കെട്ടേണ്ടി വന്നത്.

ചിത്രത്തില്‍ മുഴുനീള പെണ്‍വേഷത്തിലല്ല ഷൈന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഫാന്റസി കോമഡി ചിത്രമാണ് ഇതിഹാസ്. ഇതിഹാസില്‍ പയറ്റിത്തെളിഞ്ഞ ഒരു കള്ളനായാണ് ഷൈന്‍ വേഷമിടുന്നത്.

ചിത്രീകരണത്തിനിടെ ലോക്കേഷനില്‍ കൂടി നില്‍ക്കുന്നവരുടെയൊക്കെ മുന്നില്‍ സ്ത്രീകളുടെ നടപ്പും പെരുമാറ്റവും അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഷൈന്‍ പറയുന്നു.

എല്ലാ പുരുഷനിലും ഒരു സ്ത്രീ ഒളിഞ്ഞു കിടപ്പുണ്ട്. അതിനാല്‍ തന്നെ സ്ത്രീയെ അനുകരിക്കാന്‍ പുരുഷനു കഴിയും. പക്ഷേ എനിക്കത് അല്‍പം സമയമെടുത്തേ ചെയ്യാന്‍ പറ്റിയുള്ളൂ- ഷൈന്‍ പറയുന്നു.

ചിത്രീകരണത്തിനിടെ താന്‍ കുതിരപ്പുറത്തു നിന്നും വീണ കഥയും ഷൈന്‍ പറഞ്ഞു. കുതിരപ്പുറത്തുള്ള സീനാണെന്നു കേട്ടപ്പോഴേ മമ്മൂക്കയുടെയും ലാലേട്ടന്റെയും കുതിരപ്പുറത്തുള്ള സീനുകളോര്‍ത്ത് എക്‌സൈറ്റഡ് ആയി.

പക്ഷേ ആദ്യത്തെ തവണ വീണപ്പോള്‍ തന്നെ മനസിലായി, കുതിരപ്പുറത്തെ ഷൂട്ടിങ് അത്ര എളുപ്പമല്ലെന്ന്- ഷൈന്‍ കൂട്ടിച്ചേര്‍ത്തു. അനുശ്രീയാണ് ഇതിഹാസിലെ നായിക. ചിത്രം എപ്പോള്‍ തിയേറ്ററിലെത്തുമെന്ന് അറിയിച്ചിട്ടില്ല.

Advertisement