എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിക്കുന്നത് പോലെ: യുവരാജ് സിങ്
എഡിറ്റര്‍
Saturday 11th August 2012 1:30pm

ബാംഗ്ലൂര്‍ : ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ട്വന്റി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട യുവരാജ് സിങ് പറയുന്നു. ട്വിറ്ററിലൂടെയാണ് യുവി ടീമില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

Ads By Google

‘എന്താണ് തോന്നുന്നതെന്ന് പറയാന്‍ കഴിയുന്നില്ല. ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങുന്നത് പോലെയാണ് തോന്നുന്നത്. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി.’ യുവരാജ് ട്വിറ്ററില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പ് ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തിയതായി സെലക്ഷന്‍ കമ്മിറ്റി അറിയിച്ചത്.

അര്‍ബുദരോഗചികിത്സയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന യുവരാജ് 2011 നവംബറിലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ന്യൂസിലാന്റിനെതിരെയുള്ള ട്വന്റി-20 ടീമിലും യുവരാജിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Advertisement