എഡിറ്റര്‍
എഡിറ്റര്‍
തനിക്ക് പേടിയുള്ള ‘ഖാന്‍’ ഷാരൂഖ് ഖാനെന്ന് കത്രീന
എഡിറ്റര്‍
Saturday 16th November 2013 8:46pm

katrina-and-sharukh

ബോളിവുഡിലെ മൂന്ന് ‘പ്രധാന ഖാന്‍’ മാരോടൊപ്പവും കത്രീന അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ ഏത് ഖാനെയാണ് ഏറ്റവും ഇഷ്ടം എന്ന് മാത്രം ചോദിക്കരുത്.

കാരണം ഒരു ഖാനെ പറഞ്ഞാല്‍ മറ്റ് ഖാന്‍മാര്‍ പിണങ്ങും. എങ്കിലും കത്രീനക്ക് എന്നും പ്രിയം സല്‍മാന്‍ ഖാന്‍ തന്നെയാണ്.

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുമ്പോള്‍ എന്തോ ഒരു ഭയമാണ്.

കൂടെ അഭിനയിക്കുമ്പോള്‍ നമ്മളെ ടെന്‍ഷനടിപ്പിക്കുന്ന എന്തോ ഒന്ന് ഷാരൂഖ് ഖാന്റെ പക്കലുണ്ട്- നടി പറയുന്നു.

‘ജബ് തക് ഹെ ജാന്‍’ ചെയ്യുമ്പോഴാണ് താനിത് തിരിച്ചറിഞ്ഞതെന്നും കത്രീന പറയുന്നു.

എങ്കിലും ഷൂട്ടിങ് അല്ലാത്തപ്പോഴെല്ലാം ഷാരൂഖ് തമാശ തന്നെയെന്ന് നടി സമ്മതിക്കുന്നു.

ഷാരൂഖിനൊപ്പം ക്യാമറക്ക് മുമ്പിലെത്തുമ്പോള്‍ വീണ്ടും പേടി തുടങ്ങും. സല്‍മാന്‍ ഖാന്‍ ആവുമ്പോള്‍ തുടക്കം തൊട്ടുള്ള പരിചയമാണ്. അതുകൊണ്ട് തന്നെ നല്ല കെമ്‌സ്ട്രിയും വര്‍ക്കൗട്ടാവും- ഇങ്ങനെ പോകുന്നു കത്രീനയുടെ ‘ഖാന്‍’ നിരീക്ഷണങ്ങള്‍.

Advertisement