എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ പ്രവര്‍ത്തിച്ച ചാനലിനും പത്രത്തിനും മുന്നില്‍ തോറ്റുപോയി: യൂസഫലി
എഡിറ്റര്‍
Sunday 26th May 2013 4:24pm

yusuf-ali

ദുബായ്: കൊച്ചിയില്‍ ആരംഭിക്കാനിരുന്ന ബോള്‍ഗാട്ടി പദ്ധതി നടപ്പാക്കാതിരിക്കാന്‍ ഒരു ചാനലും പത്രവും ശ്രമിച്ചെന്ന് വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി.

തനിക്കെതിരെ രഹസ്യ അജണ്ടയുണ്ട്. തനിക്കെതിരെ പ്രവര്‍ത്തിച്ച പത്രത്തിന്റേയും ചാനലിന്റേയും മുന്നില്‍ താന്‍ തോറ്റുപോയി. കേരളത്തിന് വേണ്ടി ഇനിയും നിക്ഷേപകരെ കൊണ്ടുവരും.

Ads By Google

താന്‍ മുടക്കിയ പണം തിരിച്ചുനല്‍കിയാല്‍ ഭൂമിയുടെ രേഖകള്‍ മടക്കി നല്‍കാമെന്നും യൂസഫലി പറഞ്ഞു. 82 കോടി രൂപയാണ് യൂസഫലി ബോള്‍ഗാട്ടി പദ്ധതിക്കായി ചിലവഴിച്ചത്. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് യൂസുഫലി അറിയിച്ചത്.

ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ആക്ഷേപവുമായി രംഗത്തു വരികയും പദ്ധതി വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കുന്നത്.

ലുലു മാളിന് വേണ്ടി എല്ലാ അനുമതിയും നിയമാനുസൃതം നേടിയിരുന്നു. കേരളത്തിന് വേണ്ടി നിലകൊണ്ട തന്നെ അവഹേളിക്കുന്നതാണ് ആരോപണമുന്നയിച്ച സി.പി.ഐഎമ്മിന്റെ നിലപാടെന്നും യൂസഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിനെടുത്ത ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ ഭൂമിയില്‍ 800 കോടി ചെലവിട്ട് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനായിരുന്നു ലുലു പദ്ധതിയിട്ടിരുന്നത്.

പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ ഗ്രാന്റ് ഹയാത്തും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധാരണയായിരുന്നു. പദ്ധതി സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതില്‍ നിന്നും പിന്മാറാന്‍ ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നാലായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നായിരുന്നു ലുലു ഗ്രൂപ്പിന്റെ അവകാശവാദം.

എന്നാല്‍ ബോള്‍ഗാട്ടിയിലെ ഭൂമി ലുലുവിന് പാട്ടത്തിന് നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നും കരാര്‍ റദ്ദാക്കണമെന്നും ആരോപിച്ച് സി.ഐ.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ് അറിയിച്ചിരുന്നു.

Advertisement