എഡിറ്റര്‍
എഡിറ്റര്‍
കേരള രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
എഡിറ്റര്‍
Wednesday 28th November 2012 8:00am

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം വിവിധ എസ്.ബി.ടി. ശാഖകളില്‍ ആരംഭിച്ചു. നവംബര്‍ 30 വരെയാണ് പാസുകള്‍ വിതരണം ചെയ്യുക.

ഇനിയും പാസുകള്‍ കൈപ്പറ്റാത്തവര്‍ പണമടച്ച കൗണ്ടര്‍ഫോയില്‍സഹിതവും ഓണ്‍ലൈന്‍/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖകളുമായും അതത് എസ്.ബി.ടി. ശാഖകളില്‍ നിന്നും പാസുകള്‍ കൈപ്പറ്റാവുന്നതാണ്.

Ads By Google

ഡെലിഗേറ്റാകാന്‍ ഒരു അവസരം കൂടി. രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ആകുവാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (28.11.2012) കൂടി പണം അടയ്ക്കാവുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സമയത്തു ലഭിച്ച ചെലാന്‍ അതതു എസ്.ബി.ടി. ശാഖകളില്‍ ഹാജരാക്കിയാണ് പണമൊടുക്കേണ്ടത്. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

ഇന്ന് പണമടച്ചവരുടെ പാസുകള്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരത്ത് ഡെലിഗേറ്റ് സെല്ലില്‍നിന്ന് വിതരണം ചെയ്യുന്നതാണ്.

Advertisement