എഡിറ്റര്‍
എഡിറ്റര്‍
മദ്യപാനിയുടെ വേഷത്തില്‍ ലെന
എഡിറ്റര്‍
Thursday 25th October 2012 2:29pm

സീരിയല്‍ രംഗത്ത് മാത്രം ചര്‍ച്ച ചെയ്ത പേരായിരുന്നു ലെനയുടേത്. രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയയായ നടിയാണ് ലെന. ട്രാഫികിന് ശേഷം ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘ഉസ്താദ് ഹോട്ടല്‍’ തുടങ്ങിയ ചിത്രത്തിലെ ബോള്‍ഡായ വേഷങ്ങള്‍ ലെനയെന്ന താരത്തിന്റെ റേറ്റിംങ് തന്നെ മാറ്റിമറിച്ചു.

അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന ‘ദാവീദും ഗോലിയത്തും’ എന്ന ചിത്രത്തിന്റെ ത്രില്ലിലാണ് ലെനയിപ്പോള്‍. മദ്യപാനിയായ തേയില നുള്ളലുകാരിയുടെ വേഷമാണ് ലെന ഈ ചിത്രത്തില്‍ ചെയ്തത്.

Ads By Google

താന്‍ ഇഴുകിച്ചേര്‍ന്ന് ചെയ്ത വേഷങ്ങളിലൊന്നാണ് ഇത്. മദ്യപാനിയും ഹൈറേഞ്ചിലെ തേയിലത്തോട്ടത്തിലെ ജോലിക്കാരിയുമായ ജൈനമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മദ്യപാനിയും നാട്ടിന്‍പുറത്തുകാരിയുമാണ് ജൈനമ്മ. ചില ഷോട്ടുകളില്‍ ജൈനമ്മ കള്ള് ഷാപ്പില്‍ പോയി മദ്യപിക്കുന്ന രംഗങ്ങളുണ്ട്- ലെന പറഞ്ഞു.

ദാവീദും ഗോലിയത്തും കൂടാതെ സുരേഷ് ഉണ്ണിത്താന്റെ ‘നാഗബന്ധം’ എന്ന ചിത്രത്തില്‍ ഒരു നമ്പൂതിരി സ്ത്രീയുടെ വേഷത്തിലും ലെന അഭിനയിക്കുന്നു. അവരുടെ മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഒരേ തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്ന നടിമാരില്‍ നിന്നും വളരെ വ്യത്യസ്തയാണ് ലെനയെന്ന് കാണാം.

‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും ലെന പറഞ്ഞു. ‘ട്രാഫിക്’ തന്നെ വെറും അമ്മ വേഷങ്ങളില്‍ മാത്രം കുരുക്കിക്കളയുമായിരുന്നെന്നും എന്നാല്‍ ‘ട്രാഫിക്’ തനിക്ക് നിരവധി അവാര്‍ഡുകള്‍ നേടിത്തന്നെന്നും ലെന പറഞ്ഞു.

Advertisement