എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് ആശംസകള്‍ അറിയിച്ച് ഫെഡറര്‍
എഡിറ്റര്‍
Wednesday 6th November 2013 3:20pm

federer

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസകള്‍ അറിയിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഇതിഹാസ കരിയര്‍ അവസാനിക്കുന്നതില്‍ ദു:ഖമുണ്ടെന്നും  ഫെഡറര്‍ പറയുന്നു.

സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ചരിത്രമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹത്തിന് എല്ലാ മംഗളങ്ങളും നേരുന്നു. താന്‍ സച്ചിന്റെ ആരാധകനണെന്നും ഫെഡറര്‍ പറയുന്നു.

സച്ചിന്റെ കളി പലതവണ കണ്ടിട്ടുണ്ട്. നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും ടി.വിയില്‍ പറ്റുന്ന സമയത്തെല്ലാം ഞാന്‍ അത് കാണാറുണ്ട്. എനിക്ക് പ്രിയപ്പെട്ട ക്രിക്കറ്ററാണദ്ദേഹം.

സച്ചിനെ ഒരുവട്ടം നേരിട്ട് കണ്ടതും ഫെഡറര്‍ അനുസ്മരിച്ചു,

‘അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വിംബിള്‍ഡണിന്റെ ടെറസില്‍ വെച്ച് ഞങ്ങള്‍ ഒന്നിച്ച് ചായ കഴിച്ചു. ആ കൂടിക്കാഴ്ച്ച മികച്ച  അനുഭവമായിരുന്നു.’ ഫെഡറര്‍ പറയുന്നു.

Advertisement