എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ വിവാഹം കഴിക്കുന്ന ദിവസം ഞാനും വിവാഹിതയാവും: രാഖി സാവന്ത്
എഡിറ്റര്‍
Saturday 23rd June 2012 11:09am

സ്വന്തം വിവാഹം റിയാലിറ്റി ഷോ ആക്കി ശ്രദ്ധനേടിയ നടിയാണ് രാഖി സാവന്ത്. ഷോയില്‍ വിജയിച്ചയാളെ രാഖി വിവാഹം കഴിച്ചെങ്കിലും അതേ വേഗത്തില്‍ തന്നെ ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധിയെയും, ബാബ രാംദേവിനെയുമൊക്കെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് രാഖി രംഗത്തുവന്നിരുന്നു. എന്നാലിപ്പോള്‍ രാഖി വീണ്ടും തീരുമാനം മാറ്റിയിരിക്കുകയാണ്.

തനിക്ക് ആരെയും വിവാഹം കഴിക്കേണ്ടെന്നാണ് രാഖിയിപ്പോള്‍ പറയുന്നത്. ‘രാഹുല്‍ഗാന്ധിയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. മറ്റ് ചിലരുടെ പേരും ഞാന്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ എനിക്ക് തോന്നുന്നത് ആരെയും വിവാഹം കഴിക്കേണ്ടെന്നാണ്’ രാഖി പറഞ്ഞു.

തന്റെ കാര്യത്തില്‍ ഭര്‍ത്താവും കാമുകനും അമിത സ്വാതന്ത്ര്യമെടുക്കുമെന്നും അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നുമാണ് നടി പറയുന്നത്. ‘ ഭര്‍ത്താവായാലും കാമുകനായാലും എന്റെ ജോലിയെ എതിര്‍ക്കും. ഇത് ധരിക്കേണ്ട, അങ്ങനെ പറയേണ്ട, ആ റോള്‍ ചെയ്യേണ്ട, ഈ റോള്‍ ചെയ്യേണ്ട എന്നൊക്കെ പറയും’ രാഖി വ്യക്തമാക്കുന്നു.

‘ഉദാഹരണത്തിന് ദ ഡേര്‍ട്ടി പിക്ചറിന്റെ ബംഗാളി റീമേക്കില്‍ എനിക്ക് ഒരുപാട് ഇന്റിമേറ്റ് സീനുകള്‍ ചെയ്യാനുണ്ട്. അതുപോലുള്ള വേഷങ്ങള്‍ തന്റെ കാമുകി ചെയ്യുന്നത് ഒരു കാമുകനും അനുവദിക്കില്ല. അതിനാല്‍ ഞാനിപ്പോള്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.’ രാഖി പറഞ്ഞു.

‘ചുരുക്കി പറഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്ന ദിവസം ഞാനും വിവാഹം കഴിക്കും!’ രാഖി വ്യക്തമാക്കി.

Advertisement