ഒന്നാം നമ്പര്‍ നടിയാവുകയല്ല തന്റെ ലക്ഷ്യമെന്ന് ബോളീവുഡ് നടിയും, അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍. നടിയെന്ന നിലയില്‍ പേരെടുക്കാനാണ് തന്റെ ആഗ്രഹം. അതിന് വമ്പന്‍ പ്രൊജക്റ്റുകളുടെ ഭാഗമാവണമെന്നില്ലെന്നും സോനം പറഞ്ഞു.

Ads By Google

ചെറിയ സംവിധായകന്റെ സിനിമയാണെങ്കിലും അഭിനയ പ്രാധാന്യമുള്ളതാണെങ്കില്‍ താന്‍ അഭിനയിക്കും.

സോനം അഭിനയിച്ച താങ്ക് യു, മൗസം എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നില്ല. എന്നാല്‍ ഏതു തരത്തിലുള്ള വേഷങ്ങളാണ് താന്‍ ചെയ്യേണ്ടതെന്ന് ഇപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞതായും സോനം പറഞ്ഞു.

ബാഗ് മില്‍ഖാ ബാഗ്, രഞ്ജന, ഖുബ്‌സൂരത് എന്നീ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ സോനത്തിന്റെ അക്കൗണ്ടിലുള്ളത്.

രഞ്ജനയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലീം വിദ്യാര്‍ത്ഥിനിയായാണ് സോനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.  പ്രണയ കഥയോടൊപ്പം കരുത്തയായ ഒരു തന്റേടമുള്ള പെണ്‍കുട്ടിയെകൂടി സോനം ഈ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിക്കുന്നു.