എഡിറ്റര്‍
എഡിറ്റര്‍
100 കോടി മനസില്‍ കണ്ട് സിനിമയെടുക്കരുത്: രാം ഗോപാല്‍ വര്‍മ
എഡിറ്റര്‍
Friday 21st September 2012 1:16pm

നൂറുകോടി രൂപ ചിലവഴിച്ച് സിനിമ ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ്‌ ബോളിവുഡിലെ നമ്പര്‍ വണ്‍ സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മ പറയുന്നത്. എടുക്കുന്ന ചിത്രങ്ങള്‍ പരമാവധി കുറഞ്ഞ ബഡ്ജറ്റില്‍ ഉള്ളവയായിരിക്കണമെന്നും രാം ഗോപാല്‍ പറയുന്നു.

Ads By Google

‘എനിയ്ക്ക് തോന്നുന്നത് സിനിമയുടെ നിര്‍മാണത്തിന് ഏറെ പ്രാധാന്യമാണ് ഇന്ന് നല്‍കുന്നതെന്നാണ്. നൂറ് കോടിയെ പറ്റി ചിന്തിച്ച് നടന്നിരുന്നെങ്കില്‍ കോന്‍, സത്യ പോലുള്ള ചിത്രങ്ങള്‍ എനിയ്ക്ക് എടുക്കാന്‍ കഴിയില്ലായിരുന്നു. നൂറ് കോടി രൂപ ചിലവഴിച്ച് സിനിമ ചെയ്താല്‍ മാത്രമേ അത് പ്രേക്ഷകര്‍ കാണൂ എന്ന വിശ്വാസമൊന്നും എനിയ്ക്കില്ല. നല്ലത് എന്ത് കൊടുത്താലും സിനിമയെ സ്‌നേഹിക്കുന്നവര്‍ കാണും. അവിടെ പണം ഒരു മാനദണ്ഡം അല്ല.-രാം ഗോപാല്‍ പറഞ്ഞു.

ഭൂത് റിട്ടേണ്‍സ്‌ പോലുള്ള ഹൊറര്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവിടെ പണത്തിന് പ്രാധാന്യം ഏറെയാണ്’- രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ഒക്ടോബര്‍ 12 ന് റിലീസ് ചെയ്യുന്ന റാണി മുഖര്‍ജിയുടെ അയ്യായ്‌ക്കൊപ്പമാണ് ഭൂത് റിട്ടേണ്‍സും പുറത്തിറങ്ങുന്നത്. എന്നാല്‍ അതിന്റെ ടെന്‍ഷനൊന്നും തനിയ്ക്കില്ലെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.

‘എന്നെ സംബന്ധിച്ച് സിനിമയുടെ റിലീസിങ് ആലോചിച്ച് ടെന്‍ഷന്‍ ആവാറേ ഇല്ല. റിലീസിങ് ദിവസം തീരുമാനിക്കുന്നത് വിതരണക്കാരും പിന്നെ സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമാണ്. അതിലൊന്നും ഞാന്‍ തലയിടാറില്ല’- അദ്ദേഹം വ്യക്തമാക്കി.

Advertisement