എഡിറ്റര്‍
എഡിറ്റര്‍
കുടുംബത്തിന്റെ സ്വാധീനം ഉപയോഗിച്ചല്ല സിനിമയിലെത്തിയത്: രണ്‍ബീര്‍ കപൂര്‍
എഡിറ്റര്‍
Saturday 19th January 2013 2:35pm

ജിവിതാനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് രണ്‍ബീര്‍. എനിക്ക് ആഡംബരമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.അഭിനയത്തെ ഞാന്‍ ഏറെ ആരാധിക്കുന്നു.

ഇപ്പോള്‍ എനിക്ക് സിനിമയില്‍ കുറേ അവസരങ്ങളുണ്ട് അതില്‍ ഞാന്‍ഏറെ സന്തോഷിക്കുന്നുണ്ട്. -ഒരു ആക്ടിങ് സ്‌കൂള്‍ പരിപാടിയിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍.

എനിക്ക് സിനിമയില്‍ പേരെടുക്കാന്‍ കഴിഞ്ഞത് എന്റെ സ്വന്തം അദ്ധ്വാനം കൊണ്ട് മാത്രമാണ്. ഇതിന് എന്റെ കുടുംബം എന്നെ സഹായിച്ചിട്ടില്ല. എന്റെ ജോലിയില്‍ ഞാന്‍ ആത്മാര്‍ത്ഥത കാണിച്ചതിനാല്‍ എനിക്ക് അതിനുള്ള പ്രതിഫലവും കിട്ടി.

ഫലപ്രദമായ ഒരു ഉപദേശവും സിനിമരംഗത്ത് എന്റെ അച്ചനും അമ്മയും എനിക്ക് തന്നിട്ടില്ല. എന്റെ വിജയത്തില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. അതിന്റെ അംഗീകാരം എനിക്ക് മാത്രമാണ്. അത് ആര്‍ക്കും കൊടുക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതുപോലെ തന്നെ എന്റെ കരിയറിലുണ്ടായ പരാജയത്തിന് ഉത്തരാവാദി ഞാന്‍ തന്നെയാണ്- രണ്‍ബീര്‍ പറഞ്ഞു.

2007 ല്‍ പുറത്തിറങ്ങിയ സാവരിയയിലൂടെ രണ്‍ബീര്‍ ആദ്യമായി സിനിമയിലേക്ക് വന്നത്.പിന്നീട് രാജനീതി, റോക്‌സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച് ബോളിവുഡിന്റെ കയ്യടി നേടി. ഇപ്പോള്‍ ബര്‍ഫിയിലെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസയാണ് രണ്‍ബീറിന് ലഭിച്ചത്.

Advertisement