എഡിറ്റര്‍
എഡിറ്റര്‍
17 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്ത് വെക്കാന്‍ താന്‍ കമ്പ്യൂട്ടറല്ല: എ.കെ ആന്റണി
എഡിറ്റര്‍
Sunday 10th February 2013 3:28pm

കോഴിക്കോട്: സൂര്യനെല്ലി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. 17 വര്‍ഷം മുമ്പ് നടന്ന കാര്യങ്ങളാണ്. അതൊക്കെ ഓര്‍ത്ത് വെക്കാന്‍ താന്‍ കമ്പ്യൂട്ടറല്ലെന്നും ആന്റണി പറഞ്ഞു.

കേരളത്തില്‍ വന്ന് പൊല്ലാപ്പുണ്ടാക്കാന്‍ താനില്ല. വിവാദങ്ങളില്‍ കക്ഷി ചേരാനും ആഗ്രഹിക്കുന്നില്ലെന്നും ആന്റണി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൂര്യനെല്ലി വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുകയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

അത് കഴിഞ്ഞ അല്‍പ്പം കഴിഞ്ഞപ്പോള്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. 17 വര്‍ഷത്തിനിടയില്‍ 4 മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു.

രണ്ട് എല്‍.ഡി.എഫ് മുഖ്യമന്ത്രിമാരും രണ്ട് യു.ഡി.എഫ് മുഖ്യമന്ത്രിമാരും. ഈ കാലങ്ങളില്‍ നടന്ന അന്വേഷണത്തിലൊന്നും കുര്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നില്ല.

5 വര്‍ഷം വി.എസ് അച്യുതാനന്ദന്‍ കേസില്‍ ഒന്നും ചെയ്തില്ല. 17 വര്‍ഷത്തില്‍ പത്ത് വര്‍ഷം ഭരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് സര്‍ക്കാര്‍ 7 വര്‍ഷം മാത്രമാണ് ഭരിച്ചത്.

സൂര്യനെല്ലി കേസ് ഹൈക്കോടതിയിലും അത് കഴിഞ്ഞ് സുപ്രീം കോടതിയിലും പോയിരുന്നു. അവിടേയും കുര്യനെ വെറുതേ വിടുകയായിരുന്നു. ഹൈക്കോടതി വിധിക്ക് ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സംസ്ഥാനത്തെത്തിയാല്‍ ആരും ഹൈക്കമാന്റ് പ്രതിനിധിയല്ലെന്നും എ.കെ ആന്റണി പറഞ്ഞു.

Advertisement