എഡിറ്റര്‍
എഡിറ്റര്‍
മോശം കോമഡി ചെയ്യാന്‍ എനിക്ക് താത്പര്യമില്ല
എഡിറ്റര്‍
Friday 28th September 2012 1:56pm

ചെയ്യുന്ന ചിത്രങ്ങളൊക്കെ റീമേക്കും കോമഡിയുമൊക്കെയാണെങ്കിലും അതിന്റെ യാതൊരു ഭാവവുമില്ലാത്ത സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റ ചിത്രത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കോമഡി രംഗം പോലും പാടില്ലെന്ന നിര്‍ബന്ധം പ്രിയദര്‍ശനുണ്ടത്രേ.

Ads By Google

കുടംബത്തോടൊപ്പം  ഇരുന്ന് കാണാന്‍ പറ്റാത്ത ചിത്രങ്ങള്‍ ചെയ്യാനും പ്രിയന് താത്പര്യമില്ല. തന്റെ പുതിയ ചിത്രമായ കമാല്‍ ധമാല്‍ മാലാമാലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

അതേസമയം, റിലീസാവുന്നതിന് മുമ്പ് തന്നെ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് കമാല്‍ ധമാല്‍ മാലാമാല്‍. ചിത്രത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നാരോപിച്ച് ഗോവന്‍ കത്തോലിക് വെല്‍ഫെയര്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുകയാണ്.

രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. സിനിമയില്‍ പുരോഹിതന്റെ വേഷത്തിലെത്തുന്ന അസ്‌റാണി ലോട്ടറിമാല കഴുത്തിലണിഞ്ഞതാണ് വിവാദ രംഗം. ചിത്രത്തിലെ വൈദികന്റെ നൃത്തവും വിവാദത്തിനിടയാക്കിയിട്ടുണ്ട്.

കൂടാതെ മലയാളത്തില്‍ ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ കോപ്പിയാണെന്ന വാദവും  ഉയരുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന ഭാവമാണ് പ്രിയദര്‍ശന്.

Advertisement