Categories

അത്ര അടുത്തിടപഴകാന്‍ ഞാനില്ല: പരിണീതി ചോപ്ര

parineeti-2

വെള്ളിത്തിരയില്‍ അത്ര അടുത്തിടപഴകുന്നത് തനിക്കിഷ്ടമല്ലെന്ന് ബോളിവുഡ് നടി പരിണീതി ചോപ്ര.

ബോളിവുഡില്‍ പുതിയ തലമുറയില്‍ ഏറെ പേരെടുത്ത ‘യങ് ചാമിങ് ആന്റ് ഹോട്ട്’ നായികയാണ് സിനിമയിലാണെങ്കിലും നായകന്മാരോട് അത്ര അടുത്തിടപഴകി അഭിനയിയ്ക്കുന്നതില്‍ വിയോജിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

അര്‍ജുന്‍ കപൂറിനൊപ്പം ‘ഇഷഖ്‌സാദെ’ എന്ന പ്രണയ ചിത്രത്തിലെ ലിപ് ലോക്കുള്‍പ്പെടെയുള്ള നിരവധി സീനുകളാണ് പരിണീതിയുടെ ‘എവര്‍ റൊമാന്റിക്’ എന്നറിയപ്പെടുന്ന രംഗങ്ങളത്രയും.

‘ശുദ്ധ് ദേസി റൊമാന്‍്‌സ’ എന്ന ചിത്രത്തില്‍ സുശാന്തിനൊപ്പവും പരിണീതി റൊമാന്റിക് സീനുകള്‍ സുന്ദരമാക്കിയിട്ടുണ്ട്.

എന്നാല്‍ അത്തരം സീനുകള്‍ ചെയ്യുമ്പോള്‍ താന്‍ ആസ്വദിക്കാറില്ലെന്നാണ് നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഡേറ്റിങിന് പോകാറുള്ള ആളുകളല്ല അവരൊന്നും എന്നതു കൊണ്ടാണ് അവരോടൊപ്പമുള്ള റൊമാന്റിക് സീനുകള്‍ ആസ്വദിക്കാന്‍ കഴിയാത്തതെന്നും ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.

അങ്ങിനെയുള്ള രംഗങ്ങളിലൊക്കെ താന്‍ തിളങ്ങിയിട്ടുണ്ടെങ്കില്‍ അത് താനൊരു തികഞ്ഞ നടിയാണെന്നാണ് തെളിയിക്കുന്നതെന്നും പരിണീതി അഭിപ്രായപ്പെട്ടു.

സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ‘ഹസീ തോ ഫസീ’ എന്ന ചിത്രമാണ് പരിണീതിയുടെ അടുത്ത തിയേറ്റര്‍ ചിത്രം.

Tagged with: