എഡിറ്റര്‍
എഡിറ്റര്‍
2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കണമെന്ന് ബാബാ രാംദേവ്; കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു
എഡിറ്റര്‍
Monday 20th February 2017 10:11pm


വലിയ നോട്ടുകളാണെങ്കില്‍ കോടിക്കണക്കിന് രൂപ ചെറിയ സ്ഥലത്ത് സൂക്ഷിക്കാനാകും. ഭീകരവാദം, നക്‌സലിസം, കള്ളപ്പണം എന്നിവയ്‌ക്കെല്ലാം പിന്നില്‍ വലിയ നോട്ടുകളാണെന്നും ബാബ രാംദേവ് പറഞ്ഞു.


ന്യൂദല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കണമെന്ന് ബാബാ രാംദേവ്. നോട്ടുനിരോധനത്തിന് ശേഷം 2000 രൂപ കൊണ്ടുവന്നത് തനിക്ക് ഇഷ്ടമായില്ലെന്നും രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഇതാണെന്നും രാംദേവ് പറഞ്ഞു.

വലിയ നോട്ടുകളാണെങ്കില്‍ കോടിക്കണക്കിന് രൂപ ചെറിയ സ്ഥലത്ത് സൂക്ഷിക്കാനാകും. ഭീകരവാദം, നക്‌സലിസം, കള്ളപ്പണം എന്നിവയ്‌ക്കെല്ലാം പിന്നില്‍ വലിയ നോട്ടുകളാണെന്നും ബാബ രാംദേവ് പറഞ്ഞു.


Read more: ഇനി ഒരുത്തനും പെണ്ണിന്റെ ശരീരത്തില്‍ കൈവെക്കരുത്; തൂക്കി കൊല്ലുകയല്ല വന്ധ്യംകരിക്കുകയാണ് വേണ്ടത്: ഭാഗ്യലക്ഷ്മി


രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനും പിന്തുണ നല്‍കുമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാബരാംദേവ് പറഞ്ഞു. 2014ല്‍ മോദിയെ പിന്തുണച്ചത് അഴിമതിക്കെതിരെ പോരാടുമെന്ന് വാക്കു നല്‍കിയത് കൊണ്ടാണെന്നും പറഞ്ഞത് പ്രവര്‍ത്തിക്കുന്ന ശീലമാണ് മോദിക്കുള്ളതെന്നും രാംദേവ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ പട്ടിണികിടക്കുമ്പോള്‍ ക്യൂ നില്‍ക്കാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്നും രാംദേവ് പറഞ്ഞിരുന്നു.

Advertisement