എഡിറ്റര്‍
എഡിറ്റര്‍
തോക്കുകളെ ഞാന്‍ ഭയപ്പെടുന്നില്ല; ഭീഷണികള്‍ വകവെക്കാതെ എഴുത്ത് തുടരുമെന്ന് കാഞ്ച ഐലയ്യ
എഡിറ്റര്‍
Wednesday 13th September 2017 11:08am

 

ഹൈദരാബാദ്: എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ (Samajika smugglurlu komatollu) എന്ന ഐലയ്യയുടെ പുസ്തകം പുറത്ത് വന്നതിന് ശേഷം നിരവധി ഭീഷണികള്‍ ഐലയ്യക്ക് നേരെ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഒരു ഭീഷണിക്കുമുന്നിലൂം ഞാന്‍ മുട്ടുമടക്കില്ല, എന്റെ തലച്ചോറ് ബുള്ളറ്റുകളെ ഭയപ്പെടുന്നില്ല, ജീവിച്ചിരുക്കുന്നിടത്തോളം കാലം അംബേദ്ക്കറൈറ്റിനും ദളിതര്‍ക്കുമായി എഴുതികൊണ്ടെയിരിക്കും അദ്ദേഹം പറഞ്ഞു.


Also Read ബുള്ളറ്റുകള്‍ കൊണ്ട് കൊല്ലപ്പെടുകയാണെങ്കില്‍ എന്റെ ഇന്ത്യ ഇല്ലാതാകും: സീതാറാം യെച്ചൂരി


‘എല്ലാ ക്ഷേത്രങ്ങളിലും വൈശ്യര്‍ക്ക് ഒരു പ്രത്യേക ധര്‍മ ശൃംഖല ഉണ്ട്, എല്ലാവരും അവര്‍ക്ക് തുല്യരാണെങ്കില്‍, അവര്‍ ക്ഷേത്രങ്ങളില്‍ നിര്‍മ്മിച്ച എല്ലാ ഗസ്റ്റ്ഹൗസുകളിലും ദളിതുകള്‍ക്കായി കുറഞ്ഞത് രണ്ടു മുറികള്‍ അനുവദിക്കണം. അവര്‍ മാനുഷിക സമത്വത്തില്‍ ബഹുമാനിക്കുന്നുവെങ്കില്‍ അത് കോത്തഗൂദാമിലോ യാദദ്രിയിലോ ആകട്ടെ.’ അദ്ദേഹം കൂട്ടി ചേര്‍ത്തു.
ആദിവാസികള്‍ക്കും ദളിതര്‍ക്കും ശാരീരിക വെല്ലുവിളി ധാരാളം നേരിടേണ്ടിവരുന്നുണ്ടെന്നും അവര്‍ക്കായി ഒരു ആശുപത്രി സ്ഥാപിക്കാനും അദ്ദേഹം വൈശ്യ സമൂഹത്തോട് ആവശ്യപ്പെട്ടു.ഡോക്ടര്‍മാരെ അയക്കുന്നതിനുള്ള ഉത്തരവാദിത്വം താന്‍ വ്യക്തിപരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകമിറക്കിയതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണി ഉയരുന്നതായി കഴിഞ്ഞ ദിവസം കാഞ്ച ഐലയ്യ പറഞ്ഞിരുന്നു. ഞായറാഴ്ച മുതല്‍ തന്നെ അപായപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവചിച്ചാല്‍ ‘ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം’ ആയിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read ‘ഒടുവിലവര്‍ ട്രോളുകളും തേടിയെത്തി’; ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് ആര്‍.എസ്.എസ്


‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ പുസ്തകത്തിന്റെ പേരും മറ്റു ചിലഭാഗങ്ങളും അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് ഐലയ്യക്കെതിരെ പ്രതിഷേധമുയര്‍ന്നത്. പുസ്തകമിറക്കിയതിന്റെ പേരില്‍ ആര്യ-വൈശ്യ ഇഖ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐലയ്യയുടെ എഴുത്തുകള്‍ വ്യത്യസ്ത ജാതികളെയും ദൈവങ്ങളെയും അപമാനിച്ചതായി സംഘടനയുടെ നേതാവ് കോത്തഗിരി ദൈവദീനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ‘പോസ്റ്റ് ഹിന്ദു ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിലെ ഒരു ഭാഗത്തിന്റെ തര്‍ജ്ജമയാണ് ‘Samajika smugglurlu komatollu’ എന്ന് കാഞ്ച ഐലയ്യ വ്യക്തമാക്കിയിരുന്നു.

Advertisement