എഡിറ്റര്‍
എഡിറ്റര്‍
2015 ലോകകപ്പില്‍ താന്‍ മത്സരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ വിരമിച്ചു: സച്ചിന്‍ ടെണ്ടുല്‍ക്കര്‍
എഡിറ്റര്‍
Tuesday 5th February 2013 11:11am

ന്യൂദല്‍ഹി: 2015 ലെ ലോകകപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് വിരമിച്ചതെന്ന് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്ത ലോകകപ്പില്‍ ടീമിന് വിജയിക്കാന്‍ മികച്ച ടീമിനെ കണ്ടെത്തണം, ഇതിനുള്ള വഴിയാണ് താന്‍ ഒരുക്കിയതെന്നും സച്ചിന്‍ പറഞ്ഞു.

Ads By Google

‘2015 ലെ ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയേയും ന്യൂസിലന്റിനെയും നേരിടാന്‍ ഇന്ത്യന്‍ ടീമും തയ്യാറാകണം. അതിനായി മികച്ച ടീമിനെ കണ്ടെത്തണം. ഇനിയൊരു ലോകകപ്പില്‍ ഞാന്‍ മത്സരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല, അതിനാലാണ് വിരമിക്കാന്‍ തീരുമാനിച്ചത്.’സച്ചിന്‍ പറയുന്നു.

ലോകകപ്പിനേക്ക് കരുത്തരായ ടീമിനെയാണ് ആവശ്യം. എങ്കില്‍ മാത്രമേ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് എത്തുകയുള്ളൂ. അതിന് വേണ്ടി ടീം പൂര്‍ണമായും തയ്യാറെടുക്കണമെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് സച്ചിന്‍ ഏകദിന മത്സരത്തില്‍ നിന്നും വിരമിച്ചത്. 23 വര്‍ഷം രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ ശേഷമായിരുന്നു സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Advertisement