എഡിറ്റര്‍
എഡിറ്റര്‍
രാഹുലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടില്ല: ജയറാം രമേശ്
എഡിറ്റര്‍
Monday 18th November 2013 8:19am

jayaram-ramesh-2

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ്.

മുസാഫര്‍ നഗര്‍ കലാപത്തിലെ ഇരകള്‍ക്ക് പാക്കിസ്ഥാന്‍ ചാരസ സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന പ്രസ്താവനയിന്മേല്‍ രാഹുല്‍ ഗാന്ധി മുസ്‌ലീം സമൂഹത്തോട് മാപ്പ് പറയണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചതെന്നുമാണ് ജയറാം രമേശ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവന ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

ഇനി രാഹുല്‍ മുസ്‌ലിങ്ങളോട് മാപ്പ് പറയുമോ അതോ ജയറാം രമേശ് രാഹുലിനോട് മാപ്പ് പറയുമോ എന്ന് കാത്തിരുന്ന കാണാമെന്ന് ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.

ഒരു സമുദായത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയല്ല രാഹുല്‍ ഗാന്ധി അങ്ങനെ പറഞ്ഞതെന്നും എന്നാല്‍ ഇത് പിന്നീട് മാധ്യമങ്ങളും കോണ്‍ഗ്രസിന്റെ എതിരാളികളും വളച്ചൊടിക്കുകയായിരുന്നുവെന്നും രാഹുല്‍ മുസ്‌ലീം സമൂഹത്തോട് മാപ്പ് പറയണമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു.

Advertisement