എഡിറ്റര്‍
എഡിറ്റര്‍
പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പറഞ്ഞത് ഗൗനിച്ചില്ല: എ.സി.ജെ.എം
എഡിറ്റര്‍
Wednesday 13th November 2013 8:10pm

saritha-s-nair

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പറഞ്ഞത് താന്‍ ഗൗനിച്ചില്ലെന്ന് എ.സി.ജെ.എം എന്‍.വി രാജു.

ലൈംഗികമായി ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സരിത ഉണ്ടെന്ന് ഉത്തരം നല്‍കിയെന്നും പിന്നീട് പറഞ്ഞ പേരുകളൊന്നും താന്‍ ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നും മജിസ്‌ട്രേറ്റ് മൊഴി നല്‍കി.

ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയിലാണ് മജിസ്‌ട്രേറ്റ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

താന്‍ സരിതയുടെ മൊഴിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അപ്പോള്‍ തന്നെ ഡി.വൈ.എസ്.പിയെ അറിയിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കോടതി രേഖകളും ഡി.വൈ.എസ്.പിക്ക് കൈമാറി.

പോലിസ് കസ്റ്റഡിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടോ എന്നാണ് സരിതയോട് അന്ന് ചോദിച്ചത്- മൊഴിയില്‍ പറയുന്നു.

തനിക്ക് ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സരിത കോടതിയെ അറിയിച്ചെങ്കിലും സരിത പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്താതിരുന്നത് വിവാദമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ വിശദീകരണം തേടിയത്.

അതേ സമയം സരിതയുടെ മൊഴി അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Advertisement