എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടാന്‍ സാധിക്കുമായിരുന്നു: സൈന
എഡിറ്റര്‍
Wednesday 31st October 2012 11:15am

ഹൈദരാബാദ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ പരാജയം ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെയും ആരാധകരേയും ചെറുതായൊന്നുമല്ല നിരാശപ്പെടുത്തിയത്.

ഡെന്മാര്‍ക്ക് ഓപ്പണിലെ കിരീട നേട്ടത്തിന്റെ നിഴലിലായിരുന്നു സൈന ഫ്രഞ്ച് ഓപ്പണിലെത്തിയത്. വിജയിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നതായും താരം പറയുന്നു.

Ads By Google

നിരന്തരമായ പര്യടനങ്ങളും മുട്ടുവേദനയുമാണ് തന്നെ ചതിച്ചതെന്നാണ് സൈന പറയുന്നത്. ഡെന്മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലേയും മത്സരങ്ങള്‍ക്ക് വേണ്ടി പൂര്‍ണമായും തയ്യാറെടുക്കാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു.

പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം തനിക്ക് തന്നെ ലഭിക്കുമായിരുന്നു

എന്നാല്‍ ഡെന്‍മാര്‍ക്ക് ഓപ്പണിലെ വിജയം തനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ലെന്നാണ് സൈന പറയുന്നത്. കടുത്ത മുട്ട് വേദന വകവെക്കാതെയാണ് ഡെന്‍മാര്‍ക്കില്‍ കിരീടം നേടിയതും ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചതുമെന്നത് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

പരിക്ക് കടുത്തതായതിനാല്‍ നവംബര്‍ 13 മുതല്‍ 18 വരെ നടക്കുന്ന ഷാങ്ഹായ് ഓപ്പണില്‍ സൈന ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

നവംബര്‍ 20 ന് ആരംഭിക്കുന്ന ഹോങ് കോങ് ടൂര്‍ണമെന്റിലാവും സൈന ഇനി മത്സരിക്കുക.

Advertisement