എഡിറ്റര്‍
എഡിറ്റര്‍
എന്റെ പുരസ്‌കാരം മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ: ഇര്‍ഫാന്‍ ഖാന്‍
എഡിറ്റര്‍
Wednesday 20th March 2013 12:16pm

ഫേസ് ടു ഫേസ്/ ഇര്‍ഫാന്‍ ഖാന്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയ ഇര്‍ഫാന്‍ ഖാനുമായി  അല്‍പ്പനേരം,

രാജ്യത്തെ മികച്ച നടനുള്ള പുരസ്‌കാരമാണ് താങ്കള്‍ പാന്‍ സിംഗ് തോമറിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അല്‍പ്പം വൈകിയെന്ന് തോന്നുന്നുണ്ടോ

Ads By Google

മികച്ച നടനുള്ള പുരസ്‌കാരം നേരത്തേ ലഭിക്കാമായിരുന്നു. പക്ഷേ, ഇതാണ് യഥാര്‍ത്ഥ സമയമെന്നാണ് തോന്നുന്നത്. പാന്‍ സിംഗ് തോമര്‍ വന്‍ വിജയമായിരിക്കുമെന്ന് ഉറപ്പായിരുന്നു. ഇതാണ് എന്റെ തുടക്കമെന്ന് വേണമെങ്കില്‍ പറയാം.

എനിക്ക് ലഭിച്ച ഈ പുരസ്‌കാരം സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും സ്വതസിദ്ധമായ സിനിമകള്‍ ചെയ്യാനുള്ള പ്രോത്സാഹനമാകട്ടെ. വാണിജ്യ സിനിമകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാവരുത്. ഈ പുരസ്‌കാരം എന്നേയും എന്റെ ചിത്രത്തേയും വിശ്വസിച്ച പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു. പ്രേക്ഷകരുടെ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്‌കാരം.

ഓസ്‌കാറില്‍ നിന്ന് തഴയപ്പെട്ടത് ഈ പുരസ്‌കാരത്തോടെ നികത്തപ്പെട്ടോ

അതു രണ്ടുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. രണ്ടും വ്യത്യസ്തമാണ്. ഒരു കലാകാരന്റെ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്ന് ആ രാജ്യം കൃത്യമായി അറിഞ്ഞിരിക്കണം. പന്ത്രണ്ട് വര്‍ഷം മുമ്പ് സിനിമാ ലോകത്ത് നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചയാളാണ് ഞാന്‍. എനിക്ക് ലഭിച്ച വേഷങ്ങളില്‍ ഞാന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ശരിക്കും ഞാന്‍ ബോറടിച്ചിരുന്നു.

പാന്‍ സിംഗ് തോമറിന്റെ സംവിധായകന്‍ തിഗ്മാന്‍ഷുവാണ് കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാന്‍ വേണ്ടി പറഞ്ഞത്. ഒരു ദേശീയ പുരസ്‌കാരമൊക്കെ വാങ്ങിച്ചിട്ട് പോവാമെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഇന്നത് സത്യമായി. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

തിഗ്മാന്‍ ഷു അദ്ദേഹത്തിന്റെ വാക്ക് പാലിച്ചു, അല്ലേ

തീര്‍ച്ചയായും. കോളേജ് കാലം മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അദ്ദേഹത്തെ കൂടാതെ ഒരു നടനെന്ന നിലയിലുള്ള എന്റെ യാത്രയ്ക്ക് ഇപ്പോഴുള്ള ആവേശവും രസവുമുണ്ടാകുമായിരുന്നില്ല.

ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഒരിക്കലും പരസ്പരം ഒരു ബാധ്യതയായി ഞങ്ങള്‍ക്ക് തോന്നിയിട്ടുമില്ല. ഒരാളെ കൂടാതെ മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയൊന്നുമല്ല, പരസ്പരം മനസ്സിലാക്കിയുള്ള യാത്ര.

പാന്‍ സിംഗ് തോമര്‍ റീ റിലീസ് ചെയ്യണമെന്ന് തോന്നുന്നുണ്ടോ

അതൊക്കെ തീരുമാനിക്കേണ്ടത് നിര്‍മാതാവല്ലെ. അദ്ദേഹത്തിനറിയാം എന്താണ് വേണ്ടതെന്ന്.

 ഈ വിജയം എങ്ങനെ ആഘോഷിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

എന്നേക്കാള്‍ സന്തോഷം എന്റെ അമ്മയ്ക്കാണ്. ജയ്പൂരിലാണ് അമ്മ. അടുത്ത 23 ന് ഒരു പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

താങ്കള്‍ ഹോളിവുഡിലേക്ക് പൂര്‍ണമായും ചേക്കേറുമെന്ന ആശങ്ക നിരവധി പേര്‍ക്കുണ്ട്.

ഇന്ത്യയല്ലാതെ മറ്റൊരിടത്തും എനിക്ക് ജീവിക്കാന്‍ കഴിയില്ല. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഒരു അഭിനേതാവെന്ന നിലയില്‍ കുറച്ച് കൂടി വികസിക്കാന്‍ ശ്രമിക്കുന്നെന്ന് മാത്രം. ഹിന്ദി സിനിമ എന്നെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ ചില പരിമിതികളുണ്ട്. എന്നെ വാണിജ്യ സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല.

മികച്ച നടനായി, ഇനി അല്‍പ്പം സെലക്ടീവാകാന്‍ തീരുമാനിച്ചോ

അവാര്‍ഡ് ലഭിച്ചത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഇത്രയും നാള്‍ ചെയ്തത് പോലെ തന്നെ ഇനിയും അഭിനയിക്കും.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement