എഡിറ്റര്‍
എഡിറ്റര്‍
എനിക്ക് ആഘോഷിക്കേണ്ടപ്പോള്‍ ഞാന്‍ ആഘോഷിച്ചോളും: കൃസ്റ്റ്യാനോ റൊണാള്‍ഡോ
എഡിറ്റര്‍
Wednesday 19th September 2012 5:21pm

ലണ്ടന്‍: കൃസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈയിടെയുള്ള വിശാദം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. താന്‍ വിശാദവാനാണെന്ന് റൊണാള്‍ഡോ തന്നെ സമ്മതിച്ച കാര്യവുമാണ്. തന്റെ വിശാദത്തിന് കാരണം വ്യക്തിപരമല്ല, പ്രൊഫഷണലാണെന്ന് കൃസ്റ്റ്യാനോ പറഞ്ഞതും ഏറെ വിവാദമായിരുന്നു.

Ads By Google

സ്വന്തം ക്ലബ്ബായ റയല്‍ മാഡ്രിഡിന് വേണ്ടി ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച കൃസ്റ്റ്യാനോ മാത്രം ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒടുവില്‍ സംഭവിച്ചതും ഇത് തന്നെ. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 3-2 ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷവും കൃസ്റ്റ്യാനോ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

മത്സരം ഏറെ ആസ്വദിച്ചെന്നും ടീമംഗങ്ങളെല്ലാം നന്നായി കളിച്ചെന്നും പറഞ്ഞ താരം പക്ഷേ ആഘോഷങ്ങള്‍ക്കൊന്നും നിന്നില്ല. തനിക്ക് ആഘോഷിക്കാന്‍ തോന്നുമ്പോള്‍ ആഘോഷിക്കുമെന്നും ആഘോഷങ്ങളല്ല മത്സരമാണ് പ്രധാനമെന്നാണ് കൃസ്റ്റ്യാനോ പറയുന്നത്.

കൃസ്റ്റിയാനോയുടെ പ്രശ്‌നം എന്തായാലും അദ്ദേഹത്തേക്കാള്‍ നിരാശര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരാണെന്നതാണ് മറ്റൊരു കാര്യം.

Advertisement