ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞെങ്കിലും അദ്ദേഹത്തില്‍ നിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ റിക്കി പോണ്ടിങ്.

Ads By Google

ഐ.പി.എല്‍ സീസണ്‍6 ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് റിക്കി പോണ്ടിങ്. ഐ.പി.എല്‍ ലേലം പൂര്‍ത്തിയപ്പോള്‍ സച്ചിനില്‍ നിന്നും ഇനിയും പഠിക്കാനുണ്ടെന്ന് താന്‍ അദ്ദേഹത്തിന് സന്ദേശമയച്ചിരുന്നെന്നും പോണ്ടിങ് പറഞ്ഞു.

ഞങ്ങള്‍ ഇരുവരും തമ്മില്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്രീസിന് പുറത്തും ഒന്നിച്ച് സമയം ചിലവഴിച്ചിട്ടുണ്ട്. അദ്ദേഹവുമായി മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്നതിന്റെ സന്തോഷത്തിലാണ് താന്‍. പോണ്ടിങ് പറയുന്നു.

സച്ചിനും അതിനായി കാത്തിരിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നും പോണ്ടിങ് പറഞ്ഞു. 40,000 യു.
എസ് ഡോളറിനാണ് പോണ്ടിങ്ങിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.