എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് ആഷസുകളില്‍ കൂടി എനിക്ക് മത്സരിക്കാനാകും: മൈക്കല്‍ ക്ലാര്‍ക്ക്
എഡിറ്റര്‍
Saturday 9th November 2013 3:44pm

Michael-Clarke

സിഡ്‌നി: വിരമിക്കലിനെ കുറിച്ച് ഇപ്പോഴൊന്നും ചിന്തിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ കാര്‍ക്ക്.

കുറഞ്ഞത് മൂന്ന് ആഷസ് മത്സരങ്ങള്‍ കൂടി തനിക്ക് കളിക്കാനാകുമെന്നാണ് ക്ലാര്‍ക്ക് പ്രതീക്ഷിക്കുന്നത്.

നവംബര്‍ 21ന് ക്ലാര്‍ക്ക് തന്റെ ആറാമത് ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്.

എന്നാല്‍ ക്ലാര്‍ക്കിനെ വലയ്ക്കുന്നത് പുറം വേദനയാണ്. പരുക്ക് മൂലം ക്ലാര്‍ക്ക് കരിയര്‍ അവസാനിപ്പിക്കുമെന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ക്ലാര്‍ക്ക് പറയുന്നത്.

വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവനാണെന്നാണ് താന്‍ കരുതുന്നത്.

കുറേനാള്‍ കൂടി ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാകണമെന്നും കരുതുന്നു. കുറഞ്ഞത് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Advertisement