എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി കുടുംബങ്ങള്‍ക്കായി ഐ.സി.എഫ്. ഹെല്‍ത്ത് സ്‌കൂള്‍ സംഘടിപ്പിച്ചു
എഡിറ്റര്‍
Wednesday 5th March 2014 10:33am

health-survey

ദോഹ: ‘യൗവ്വനം നാടിനെ  നിര്‍മ്മിക്കുന്നു’ കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്.ദോഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് വേണ്ടി   ഹെല്‍ത്ത് സ്‌കൂള്‍  സംഘടിപ്പിച്ചു.

ജീവിതം കയ്യാളുന്നതില്‍ നമുക്ക് അപാകതകള്‍ സംഭാവിക്കുന്നുണ്ടെന്നും അവയെ അറിഞ്ഞു തിരുത്താന്‍ ശ്രമിക്കുന്നതാണ് ബുദ്ധിപരമെന്നും ഹെല്‍ത്ത് സ്‌കൂള്‍ അഭിപ്രായപ്പെട്ടു.

ഐ.സി.എഫ്.ഖത്തര്‍ നാഷണല്‍ ചെയര്‍മാന്‍ പറവണ്ണ അബ്ദുറസാഖ് മുസഭലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ‘നമുക്ക് ജീവിക്കാന്‍ പഠിക്കാം’ എന്ന വിഷയത്തില്‍ ഡോക്ടര്‍ പി.വി.ഹസീഫ്( ബി.എ.എം.എസ്) ക്ലാസെടുത്തു.

കെ.ബി.അബ്ദുല്ലഹാജി, യഅഭഖൂബ്‌സഖാഫി, ബശീര്‍ പുത്തുപാടം, സാദിഖ് കാളാവ് , മുജീബ് മാസ്റ്റര്‍ വടക്കെമണ്ണ, സിറാജ് ചൊവ്വ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement