എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ടെസ്റ്റ് റാങ്കിങ്: ക്ലാര്‍ക്ക് ഒന്നാമത്
എഡിറ്റര്‍
Tuesday 27th November 2012 9:01am

ദുബായ്: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഒന്നാമനായി. അതേസമയം, ആദ്യ പത്തു പേരുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംപിടിക്കാനായില്ല.

Ads By Google

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയിനിലും നേടിയ ഡബിള്‍ സെഞ്ചുറിയുമായാണ് ക്ലാര്‍ക്ക് ഒന്നാം സ്ഥാനം കൈയ്യടക്കിയത്.

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പതിനെട്ടാം സ്ഥാനത്തും ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിലും മുംബൈയിലും മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാര ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്.

വീരേന്ദര്‍ സെവാഗ് ഇരുപത്തിയഞ്ചാം സ്ഥാനത്താണ്. ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ സ്റ്റെയിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയുടെ പ്രഗ്യാന്‍ ഓജ അഞ്ചാം സ്ഥാനം നേടി. പതിനാലാം സ്ഥാനമാണ് സഹീര്‍ ഖാനുള്ളത്.

ആദ്യ പത്തു പേരുടെ പട്ടികയില്‍ മറ്റു ഇന്ത്യന്‍ താരങ്ങളാരുമില്ല.

Advertisement