എഡിറ്റര്‍
എഡിറ്റര്‍
അഭിപ്രായസ്വാതന്ത്ര്യം ആകാം പക്ഷേ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ടാകണം: മനോഹര്‍ പരീക്കര്‍
എഡിറ്റര്‍
Thursday 2nd March 2017 2:14pm

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ മാത്രമേ നടത്താവൂ എന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

ഗുര്‍മെഹര്‍ കൗറുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പരീക്കറുടെ മറുപടി. എല്ലാ അഭിപ്രായങ്ങളും അനുവദിക്കപ്പെടാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയും പരിമിതിയുമുണ്ട്. നിയമമനുശാസിക്കുന്ന രീതിയില്‍ മാത്രമേ ഏത് അഭിപ്രായവും പ്രകടിപ്പിക്കാവൂ. മറ്റൊരാളുടേയും അവകാശം ലംഘിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനത്തിന് ഒരാള്‍ക്കും അവകാശമില്ലെന്നും പരീക്കര്‍ പറയുന്നു.


Dont Miss ഞാന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ അഭിഷേകും ശ്വേതയും തുല്യമായി പങ്കിടണം; ജന്റര്‍ ഈക്വാലിറ്റിക്ക് വേണ്ടി അമിതാഭ് ബച്ചന്റെ ട്വീറ്റ് 


കഴിഞ്ഞ ദിവസം എബിവിപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി ഗുര്‍മെഹര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഗുര്‍മെഹറിനെ മാനഭംഗപ്പെടുത്തുമെന്ന ഭീഷണിയുമായി എ.ബി.വി.പിക്കാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വധഭീഷണിയുമുണ്ടായിരുന്നു.

ദല്‍ഹി രാംജാസ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഗുര്‍മെഹര്‍ കൗര്‍ എ.ബി.വി.ക്കെതിരെ രംഗത്ത് വന്നത്.
വെള്ളക്കടലാസില്‍ എഴുതിയ പ്രതിഷേധക്കുറിപ്പുമായി നില്‍ക്കുന്ന തന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു ഗുര്‍മെഹറിന്റെ പ്രതിഷേധം.

”ഞാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. ഞാന്‍ എ.ബി.വി.പിയെ ഭയക്കുന്നില്ല. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും എനിക്കൊപ്പുണ്ട്.” എ.ബി.വി.പിക്ക് എതിരായ വിദ്യാര്‍ഥികൂട്ടായ്മയെന്ന ഹാഷ് ടാഗിലാണ് ഗുര്‍മെഹര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഗുര്‍മെഹറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisement