എഡിറ്റര്‍
എഡിറ്റര്‍
ജനക്കൂട്ടത്തില്‍ വളര്‍ന്ന തനിക്ക് സ്ത്രീകളെ കാണുമ്പോള്‍ ജിന്നിളകാറില്ല: പീതാംബര കുറുപ്പ്
എഡിറ്റര്‍
Sunday 3rd November 2013 12:08pm

peethambarakurup

കൊല്ലം: പൊതുവേദിയില്‍ നടി ശ്വേത മോനോനെ അപമാനിച്ചെന്ന ആരോപണം ##പീതാംബര കുറുപ്പ് എം.പി വീണ്ടും നിഷേധിച്ചു.

ജനക്കൂട്ടത്തില്‍ വളര്‍ന്ന തനിക്ക് സ്ത്രീകളെ കാണുമ്പോള്‍ ജിന്നിളകാറില്ലെന്നും പീതാംബര കുറുപ്പ് പറഞ്ഞു.

ജലമേളയുടെ ചടങ്ങില്‍ ജനക്കൂട്ടത്തില്‍ ചിലര്‍ ശ്വേതയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്. വളരെ സന്തോഷത്തോടെ യാത്ര പറഞ്ഞ സഹോദരിക്ക് കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ചിലര്‍ ശ്വേതയെ അപമാനിക്കുന്നതിന്റെ ഫോട്ടോകളും പീതാംബര കുറുപ്പ് മാധ്യമങ്ങളെ കാണിച്ചു.  താന്‍ നേരിട്ട് വിളിക്കുകയും ബുദ്ധിമുട്ടുണ്ടായതില്‍ സംഘാടകന്‍ എന്ന നിലക്ക് ഖേദമുണ്ടെന്ന് അറിയിച്ചതായും പീതാംബരക്കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പീതാംബര കുറുപ്പിനെതിരെ പോലീസ് കേസെടുത്താല്‍ പാര്‍ട്ടി നടപടിയെടുക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ വ്യക്തമാക്കി.

തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് പീതാംബരക്കുറുപ്പ്. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അറിയില്ല. ജനപ്രതിനിധികള്‍ അവരുടെ മാന്യത കാണിക്കണം.

സ്വന്തം പ്രസവം ചിത്രീകരിച്ച നടിയാണ് ശ്വേത മേനോന്‍. അവരെ ഇരായായി കാണാനാകില്ല. സമ്പന്നര്‍മാരോട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത നിയമങ്ങളെ കുറിച്ച് അജ്ഞരായ പാവപ്പെട്ട സ്ത്രീകളാണ് ഇരകള്‍.

ശ്വേത മേനോന്‍ ആ കൂട്ടത്തില്‍ പെടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement