ന്യൂദല്‍ഹി: താന്‍ ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പിയിലെ ഹര്‍ദോയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുയായിരുന്നു മോദി.

ഞാന്‍ ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് ഞാന്‍. എനിക്ക് നല്‍കിയ സ്‌നേഹവും ആദരവും ഒരിക്കലും വിസ്മരിക്കില്ലെന്നും മോദി പറഞ്ഞു. അഖിലേഷ് യാദവ് സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു.


Dont Miss കമാലിനി മുഖര്‍ജിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സദാചാരവാദികള്‍; ഫോട്ടോഷോപ്പില്‍ ശരീരഭാഗം മറച്ച് മനോരമ 


നിയമവും നീതിയും നടപ്പിലാകാത്ത സംസ്ഥാനമായി യു.പി മാറിയെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗങ്ങള്‍ നടക്കുന്ന സംസ്ഥാനമായി യു.പി മാറിയെന്നും മോദി കുറ്റപ്പെടുത്തി.

യു.പിയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്. ആ അവസ്ഥ മാറിവരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.