Categories

ഞാനിപ്പോഴും കമ്മ്യൂണിസ്റ്റ്: സോമനാഥ്

somanath-chatterjiകൊല്‍ക്കൊത്ത: പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടുവെങ്കിലും ഇടതുപക്ഷസ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോമനാഥ് ചാറ്റര്‍ജി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. പാര്‍ട്ടിയില്‍ തനിക്ക് അംഗത്വമില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാരനാണെന്ന ബോധം തന്റെ ഉള്ളിലുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാള്‍ ആഭ്യന്തരമന്ത്രി ഗൗതം ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്.

‘ ഗൗതം ദേബിന്റെ അഭ്യര്‍ഥനപ്രകാരമാണ് താന്‍ പ്രചാരണത്തിനെത്തിയത്. അദ്ദേഹത്തിന്റെ ആവശ്യം താന്‍ അംഗീകരിക്കുകയായിരുന്നു. എനിക്ക് മാര്‍ക്‌സിസ്റ്റ് ആശയവുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. വര്‍ഷങ്ങളായി ഞാന്‍ തുടരുന്ന വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും തുടരുന്നത്. മറ്റുള്ളവരെ പോലെ ഞാന്‍ നിലപാട് മാറ്റിയിട്ടില്ല. ഞാന്‍ പക്ഷമോ പാര്‍ട്ടിയോ മാറിയിട്ടില്ല. സ്വന്തം വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാത്തിടത്തോളം കാലം കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിതന്നെ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രമോ അജന്‍ഡയോ മുന്നോട്ടുവെയ്ക്കാനല്ലാത്ത തൃണമൂല്‍കോണ്‍ഗ്രസിന് മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.